റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കർണ്ണൻ വിജയക്കൊടി പാറിച്ച് തീയേറ്ററുകളിൽ മുന്നേറുന്നു

April 12, 2021 - 12:52 pm

മാരി സെൽവരാജ് ഒരുക്കിയ കർണൻ തിയേറ്ററുകളിൽ മികച്ച വിജയം നേടി മുന്നേറുമ്പോൾ ഏറ്റവും നല്ല പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. ധനുഷ് നായകനാകുന്ന ഈ ചിത്രത്തിൽ നായികയായി എത്തുന്നത് ഇപ്പോഴിതാ ചിത്രത്തിന്റെ വിജയത്തിൽ സന്തോഷം അറിയിച്ചുകൊണ്ട് നടി രജിഷ പ്രേക്ഷകർക്ക് നന്ദി അറിയിച്ചിരിക്കുന്നു.

ഞാൻ കർണ്ണനു വേണ്ടി നല്ല രീതിയിൽ തന്നെ പരിശ്രമിച്ചു എന്ന് കരുതുന്നു. ഈ വിജയം നേടി തന്ന എല്ലാവർക്കും നന്ദി. ചിത്രത്തിലെ അഭിനേതാക്കൾക്കും മറ്റ് അണിയറ പ്രവർത്തകർക്കും ധനുഷ് സാറിനും പ്രത്യേകം നന്ദി എന്നാണ് രജീഷ ട്വിറ്റ് ചെയ്തത്.

ചിത്രം റിലീസ് ചെയ്ത രണ്ടാം ദിവസം 6.20 കോടിയാണ് ബോക്സ് ഓഫീസിൽ നേടിയത്. മലയാളത്തിൽ നിന്ന് രണ്ട് പ്രധാന താരങ്ങൾ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

വി ക്രിയേഷൻസിന്റെ ബാനറിൽ കലൈപുലി എസ് താണു നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ലാൽ , നടരാജൻ സുബ്രഹ്മണ്യൻ, യോഗി ബാബു, എന്നിവരും അഭിനയിക്കുന്നു. ഛായാഗ്രഹണം തേനി ഈശ്വർ, എഡിറ്റിംഗ് സെൽവ ആർ കെ , കലാസംവിധാനം താരമ ലിംഗം, ആക്ഷൻ കൊറിയോഗ്രാഫി ദിലീപ് സുബ്ബരായൻ .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *