റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബന്ധുവിന്റെ യോഗ്യതയ്ക്കനുസരിച്ച് യോഗ്യതാ മാനദണ്ഡം മാറ്റാന്‍ ആവശ്യപ്പെട്ട് കെ ടി ജലീൽ നല്‍കിയ കത്ത് പുറത്ത്

April 10, 2021 - 12:51 pm

തിരുവനന്തപുരം: മന്ത്രി കെടി ജലീല്‍ തന്റെ ബന്ധുവായ കെടി അദീബിന്റെ യോഗ്യതയ്ക്ക് അനുസരിച്ച് യോഗ്യതാ മാനദണ്ഡം മാറ്റാന്‍ ആവശ്യപ്പെട്ട് നല്‍കിയ കത്ത് പുറത്ത്. 10/04/21 ശനിയാഴ്‌ചയാണ് കത്ത് പുറത്തുവന്നത്.

മന്ത്രിയുടെ കീഴിലുള്ള ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷനിലെ നിയമനത്തിലുള്ള യോഗ്യതയില്‍ മാറ്റം വരുത്താനാണ് കത്ത് നല്‍കിയത്. കെടി അദീബ് എന്ന ബന്ധുവിന്റെ യോഗ്യതയ്ക്ക് അനുസരിച്ച് ഈ തസ്തിക മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് കത്ത് നല്‍കിയത്. മന്ത്രിയായി ചുമതലയേറ്റ് രണ്ട് മാസത്തോളമടുത്തപ്പോഴാണ് കെ ടി ജലീല്‍ 26-7-2016 ല്‍ ജിഐഡി സെക്രട്ടറിക്ക് മന്ത്രി കത്ത് നല്‍കിയത്.

ജനറല്‍ മാനേജരുടെ യോഗ്യത ബിടെക് വിത്ത് പിജിഡിബിഎ എന്ന് മാറ്റി യോഗ്യത നിശ്ചയിക്കാനാണ് കെടി ജലീല്‍ ആവശ്യപ്പെട്ടത്. ഈ കത്തിന്റെ അടിസ്ഥാനത്തില്‍ യോഗ്യത മാറ്റി നിശ്ചയിച്ചു സെക്രട്ടറി ഉത്തരവിറക്കുകയും ചെയ്തു. മന്ത്രിയുടെ ബന്ധു കെടി അദീബിന്റെ യോഗ്യത ബിടെക്കും പിജിഡിബിഎയുമായിരുന്നു.

ലോകായുക്തയ്ക്ക് മുന്നില്‍ ഈ കത്ത് തെളിവായി എത്തിയതാണ് മന്ത്രി കെടി ജലീല്‍ അധികാര ദുര്‍വിനിയോഗവും സ്വജനപക്ഷ പാതവും സത്യപ്രതിഞ്ജാ ലംഘനവും നടത്തിയെന്ന് ബോധ്യപ്പെടുന്നതിലേക്ക് വഴിവെച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ലോകായുക്ത ആക്ട് സെക്ഷന്‍ 14 പ്രകാരം കെടി ജലീലിനെ നീക്കണമെന്ന ഉത്തരവിലേക്ക് നയിച്ചത്.

ന്യൂനപക്ഷ വികസന കോര്‍പ്പറേഷനിലേക്ക് ജീവനക്കാരെ നിയമിക്കുന്നതിനായി കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 29-6-2013 ല്‍ യോഗ്യത നിശ്ചയിച്ചിരുന്നു. ഈ ഉത്തരവില്‍ മാറ്റം വരുത്തണമെന്നാണ് ആവശ്യപ്പെട്ട് കൊണ്ടാണ് കെടി ജലീല്‍ കത്ത് അയച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *