തിരുവനന്തപുരം : 6.4.2021 ന് സംസ്ഥാനത്ത് 3502 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. എറണാകുളം 487, കണ്ണൂര്‍ 410, കോഴിക്കോട് 402, കോട്ടയം 354, തൃശൂര്‍ 282, മലപ്പുറം 261, തിരുവനന്തപും 210,പത്തനംതിട്ട 182, കൊല്ലം 173, പാലക്കാട് 172, ആലപ്പുഴ 165, ഇടുക്കി 158, കാസർഗോഡ് 128, വയനാട് 118 എന്നിങ്ങനെയാണ് ജില്ലകളില്‍ രോഗബധ സ്ഥിരീകരിച്ചത്.
യുകെ ,സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നുവന്ന ആര്‍ക്കും കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ രോഗബാധ സ്ഥിരീകരിച്ചിട്ടില്ല. അതേസമയം നേരത്തെ യുകെയില്‍ നിന്നെത്തിയ 103, സൗത്ത് ആഫ്രിക്കയില്‍ നിന്നെത്തിയ 7, ബ്രസീലില്‍ നിന്നെത്തിയ ഒരാള്‍ എന്നിവര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചിരുന്നു. അതില്‍ 104 പേരുടെ പരിശോധനാഫലം നെഗറ്റീവായി.
11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 59,051 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 5.93 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്‍റിനല്‍ സാമ്പിള്‍, സിബിനാറ്റ്, ട്രൂനാറ്റ് ,സി ഒ പി സി ടി പിസിആര്‍, ആര്‍ടി എല്‍എഎം പി, ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പടെ ആകെ 1,34,54,186 സാമ്പിളുകളാണ് ഇതുവരെ പരിശോധനക്കയച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ കോവിഡ് മൂലമെന്ന സ്ഥിരീകരിച്ച 14 മരണങ്ങള്‍ ഉള്‍പ്പടെ ആകെ മരണം 4694 ആയി.6.4.201ചൊവ്വാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ 148 പേര്‍ സംസ്ഥാനത്തിന് പുറത്തുനിന്നും വന്നവരാണ്.
3110 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ഉണ്ടായത്. 230 പേരുടെ സമ്പര്‍ക്കത്തിന്‍റെ ഉറവിടം വ്യക്തമല്ല . 14 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചിരുന്നു. എറണാകുളം 5, കോഴിക്കോട് 2, തിരുവനന്തപുരം ,കൊല്ലം, പത്തനംതിട്ട, കോട്ടയം, പാലക്കാട്, കണ്ണൂര്‍കാ, കാസര്‍കോഡ് എന്നിവിടങ്ങളി്‌ല്‍ 1 വീതവും ആണ് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1898 പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആയി. ഇതോടെ 29,962 പേരാണ് ഇനി ചികിത്സയിലുളളത്. 11, 06,123 പേര്‍ ഇതുവരെ കോവിഡില്‍ നിന്ന മുക്തി നേടി. വിവിധ ജില്ലകളിലായി 1,49,368 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുളളത്. ഇവരില്‍ 1,44, 643 പേര്‍ വീട്/ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വോറന്റൈനിലും 4,725 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 650 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നാല് പുതിയ ഹോട്ട് സ്‌പോട്ടുകളാണുളളത്. 2 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 362 ഹോട്ട് സ്‌പോട്ടുകളാണ് ഉളളത്.



