റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോവിഡ് ചട്ടങ്ങൾ പാലിക്കുന്നുണ്ടോ എന്നറിയാൻ വിവാഹ സ്ഥലത്ത് ഉദ്യോഗസ്ഥരെത്തി , വധൂവരൻമാരും ബന്ധുക്കളും ഓടിക്ഷപെട്ടു

April 2, 2021 - 8:59 pm

നാസിക്: കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ നടത്തിയ വിവാഹച്ചടങ്ങ് പരിശോധനയ്ക്ക് ഉദ്യോഗസ്ഥരെത്തിയതോടെ അലങ്കോലമായി . വരനും വധുവും ബന്ധുക്കളുമെല്ലാം ജീവനും കൊണ്ട് ഓടി രക്ഷപെട്ടു.

മഹാരാഷ്ട്രയിലെ നാസിക്കിൽ 01/04/21 വ്യാഴാഴ്ചയാണ് സംഭവം. കോവിഡ് കേസുകൾ ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്ന പരിശോധനയ്ക്കായിരുന്നു മുനിസിപ്പൽ കോർപ്പറേഷൻ അധികൃതരും പൊലീസും വിവാഹ സ്ഥലത്തേക്കെത്തിയത്.

മാസ്ക് ധരിക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും മഹാരാഷ്ട്രാ സർക്കാർ കർശന നിർദേശം നൽകിയിട്ടുണ്ട്. വിവാഹച്ചടങ്ങിൽ 50 പേർ മാത്രമേ പങ്കെടുക്കാവൂ എന്നും ചട്ടമുണ്ട്. മാനദണ്ഡങ്ങൾ പാലിക്കാത്തതിന് വീട്ടുകാർക്ക് പിഴ വിധിച്ചാണ് പൊലീസ് മടങ്ങിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *