റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: ചീഫ് സെക്രട്ടറി കോവിഡ് വാക്‌സിൻ സ്വീകരിച്ചു

April 1, 2021 - 10:45 pm

തിരുവനന്തപുരം: ചീഫ് സെക്രട്ടറി ഡോ. വി. പി. ജോയ് കോവിഡ് വാക്‌സിൻ സ്വീകരിച്ചു. ഭാര്യ ഷീജ ജോയ്‌ക്കൊപ്പം രാവിലെ 9.30ന് തിരുവനന്തപുരം ഫോർട്ട് ആശുപത്രിയിലെത്തിയാണ് കോവാക്‌സിൻ എടുത്തത്. അടുത്ത ഒന്നരമാസത്തിനുള്ളിൽ കേരളത്തിൽ ഒരു കോടി ആളുകൾക്ക് കോവിഡ് വാക്‌സിൻ നൽകേണ്ടതുണ്ടെന്ന് ചീഫ് സെക്രട്ടറി പറഞ്ഞു. 45 വയസ് പൂർത്തിയായ എല്ലാവരും വാക്‌സിൻ എടുക്കണം. കോവിഡ് പ്രതിരോധത്തിന് വാക്‌സിനേഷൻ പ്രധാനമാണ്. കേരളത്തിലെ സർക്കാർ ആരോഗ്യ കേന്ദ്രങ്ങൾ മികച്ച നിലവാരം പുലർത്തുന്നവയാണെന്നും അദ്ദേഹം പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *