റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സോപോര്‍ ആക്രമണത്തില്‍ മരണം മൂന്ന് ആയി : സംഭവിച്ചത് സുരക്ഷാ വീഴ്ചയെന്ന് പോലീസ്

March 31, 2021 - 12:40 pm

സോപോര്‍: ജമ്മു കശ്മീരിലെ സോപോറില്‍ മുനിസിപ്പല്‍ കൗണ്‍സില്‍ യോഗത്തിനു നേരെ നടന്ന സായുധാക്രമണത്തില്‍ പരിക്കേറ്റ കൗണ്‍സിലര്‍ മരിച്ചു. ഇതോടെ കഴിഞ്ഞ ദിവസം നടന്ന ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 3 ആയി. ആക്രമണത്തില്‍ പരിക്കേറ്റ കൗണ്‍സിലര്‍ ഷാമ്സ് ഉദ്ദ ദിന്‍ പീറാണ് ചികില്‍സയിലിരിക്കേ ശ്രീനഗറിലെ ശ്രീ മഹാരാജ ഹരിസിങ് ആശുപത്രിയില്‍ വച്ച് മരിച്ചത്. പീറിനു പുറമെ മറ്റൊരു കൗണ്‍സിലറും പോലിസുകാരനും ഇതേ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. അതേസമയം, സോപോറില്‍ തീവ്രവാദി ആക്രമണത്തിന് വഴിവെച്ചത് സുരക്ഷ വീഴ്ചയാണെന്ന് കശ്മീര്‍ പൊലീസ് ഐജി വിജയ് കുമാര്‍ പറഞ്ഞു.ആക്രമണം നടന്ന സമയത്ത് സ്ഥലത്തുണ്ടായിരുന്ന നാല് പോലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു. ഇവര്‍ സംഭവ സമയം പ്രത്യാക്രമണം നടത്തിയില്ലെന്നും വേണ്ട നടപടികള്‍ സ്വീകരിച്ചില്ലെന്നും ഐജി വ്യക്തമാക്കി. ആക്രമണത്തിന് സഹായം ചെയ്ത ഒരാള്‍ പിടിയിലായിട്ടുണ്ട്. ലഷ്‌കര്‍ ഇ ത്വയ്ബ ഭീകരന്‍ മുദാസിര്‍ ആണ് ആക്രമണം ആസൂത്രണം ചെയ്തതെന്ന് വിവരം ലഭിച്ചതായും ഐജി അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *