റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മലയാളം കണ്ട ഏറ്റവും വലിയ തെമ്മാടി ആടുതോമക്ക് ഇന്നേക്ക് 26 വയസ്സ്

March 31, 2021 - 8:54 pm

കൊച്ചി: മലയാളി പ്രേക്ഷകർ എന്നും മനസ്സിൽ സൂക്ഷിക്കുന്ന ചിത്രമായ സ്ഫടികത്തിൽ മോഹൻലാൽ എന്ന മഹാനടൻ അവിസ്മരണീയമാക്കിയ ആടുതോമ എന്ന കഥാപാത്രത്തിന് ഇന്നേക്ക് 26 വർഷം പിന്നിടുകയാണ്. മുട്ടനാടിന്റെ ചങ്കിലെ ചോര കുടിക്കുന്ന ആടുതോമയും കർക്കശക്കാരനായ ചാക്കോമാഷും അടക്കം ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും 26 വർഷം പിന്നിട്ടിട്ടും ഇന്നും ആരാധകരുടെ മനസ്സിൽ ജീവിക്കുന്നു. 1995 മാർച്ച് 30നാണ് സ്ഫടികം പുറത്തിറങ്ങിയത്. ചിത്രം ഡിജിറ്റൽ ഫോർമാറ്റിൽ റിലീസ് ചെയ്യാൻ പോവുകയാണെന്ന് സംവിധായകൻ തന്നെ നേരത്തെ വ്യക്തമാക്കിയിരുന്നു.

ആട് തോമയെ ഒരു നിധിപോലെ ഹൃദയത്തിൽ സൂക്ഷിച്ച ലാൽ, മലയാളം കണ്ട ഏറ്റവും വലിയ തെമ്മാടിക്ക് 26 വയസ്സ് എന്ന് ഓർമ്മപ്പെടുത്തിയപ്പോൾ ഒരു സമുദ്രം നീന്തിക്കടക്കാനുള്ള ആവേശം തോന്നി.

കോവിഡ് ഉണ്ടാക്കിവെച്ച തടസ്സങ്ങൾ ഭേദിച്ചുകൊണ്ട് ആടുതോമ വീണ്ടും ബിഗ് സ്ക്രീനിലേക്ക് എത്തിക്കാൻ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ് ജിയോമെട്രി ഫിലിം ഹൗസ്. പിറന്നാളിനോടനുബന്ധിച്ച് ഇറക്കാനിരിക്കുന്ന ഡിജിറ്റൽ 4 K ടീസർ തെരഞ്ഞെടുപ്പ് ചൂട് ആറി രണ്ട് മഴയ്ക്കുശേഷം കുളിരോടെ കാണിക്കാൻ എത്തുന്നതായിരിക്കും എന്നാണ് സംവിധായകൻ ഫേസ്ബുക്കിൽ കുറിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *