റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

യുവതി കുളിമുറിയില്‍ പ്രസവിച്ചു

March 29, 2021 - 11:56 am

മാള: പ്രസവ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നുണ്ടായ അസ്വസ്ഥതയില്‍ കുളിമുറിയില്‍ കയറി വാതില്‍ അടച്ച യുവതി പെണ്‍കുഞ്ഞിന്‌ ജന്മം നല്‍കി. കുഴൂര്‍ തെക്കന്‍ താണിശ്ശേരി പയ്യപ്പളളി മണിയുടെ ഭാര്യ സൗമ്യ (30) ആണ്‌ 27.03.2021 ന്‌ രാവിലെ കുളിമുറിയില്‍ കുഞ്ഞിന് ജന്മം നല്‍കിയത്. ആരോഗ്യ പ്രവര്‍ത്തകരുടെ സമയോചിതമായ ഇടപെടല്‍ മൂലം ജീവന്‍ തിരിച്ചുകിട്ടി.

വൃക്ക രോഗിയായ സഹോദരന്‍ മാത്രമാണ്‌ തത്സമയം വീട്ടിലുണ്ടായിരുന്നത്‌. കുഞ്ഞിന്‌ ജന്മം നല്‍കിയതോടെ സൗമ്യ അബോധാവസ്ഥയിലായി. കുഞ്ഞിന്റെ കരച്ചില്‍ കേട്ട സഹോദരന്‍ അയല്‍വാസികളെ വിളിച്ചറിയിക്കുകയും ജൂനിയര്‍ ഹെല്‍ത്ത്‌ ഇന്‍സ്‌പെക്ടര്‍ ഷിബു വാര്‍ഡ്‌ മെമ്പര്‍ സിറ്റിമാ ലിയോണ്‍ എന്നിവര്‍ മാള സര്‍ക്കാര്‍ ആശുപത്രിയിലെ ഡോ . ആശയെ സ്ഥലത്തെത്തിക്കുയും ചെയ്‌തു. ഡോക്ടര്‍ എത്തുന്നതിന്‌ മുമ്പ്‌ തന്നെ കുഴൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ നഴ്‌സ്‌ ധന്യ എത്തി പൊക്കിള്‍ക്കൊടി ബന്ധം വിച്ഛേദിച്ചിരുന്നു. തുടര്‍ന്നെത്തിയ നഴ്‌സ്‌ അബിത സൗമ്യയേയും കുഞ്ഞിനേയും ആശുപത്രിയി ലെത്തിക്കുന്നതുവരെ ഒപ്പമുണ്ടായിരുന്നു. മാള സര്‍ക്കാര്‍ ആശുപത്രി യെത്തിച്ചെങ്കിലും ആരോഗ്യാവസ്ഥ മോശമായിരുന്നതിനാല്‍ സൗമ്യയെ കൊടുങ്ങല്ലൂര്‍ താലൂക്കാശുപത്രിലേക്ക് മാറ്റി.

കുളിമുറിയുടെ വാതില്‍ പൊളിച്ചാണ്‌ സൗമ്യയെ രക്ഷിച്ചത്‌. വാര്‍ക്കപ്പണിക്കാരനായ ഭര്‍ത്താവ്‌ രണ്ടുമൂന്നു ദിവസമായി വീട്ടിലുണ്ടാായിരുന്നില്ല. അഞ്ചും മൂന്നും വയസുളള മൂത്തമക്കള്‍ വീട്ടിലുണ്ടായിരുന്നു. ഗര്‍ഭ കാലത്ത്‌ ഒരുതവണ മാത്രമാണ്‌ സൗമ്യ തൃശൂര്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടറെ കണ്ടിട്ടുളളത്‌. രക്ത കുറവുളളതിനാല്‍ ചികിത്സ നിര്‍ദ്ദേശിച്ചിരുന്നെങ്കിലും ഒന്നും ചെയ്‌തിരുന്നില്ലെന്നാണ്‌ അറിയുന്നത്‌. ഇതിനിടെ സൗമ്യക്ക്‌ രക്തം നല്‍കാന്‍ തയ്യാറായി ഒരുകൂട്ടം യുവാക്കളെ ത്തുകയും ചെയ്‌തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *