പുല്‍പ്പളളി: കബനി നദിയില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കൊളവളളി അംബേദ്കര്‍ കോളനിയിലെ ഓണത്തിയുടെ മകന് മഹേഷ്(27)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കഴിഞ്ഞ 26/03/21 വെളളിയാഴ്ച വൈകിട്ട് മുളളന്‍കൊല്ലി പഞ്ചായത്ത് അതിര്‍ത്തിയില്‍ കബനി നദിയിലാണ് യുവാവ് അപകടത്തില്‍ പെട്ടത്. ശനിയാഴ്ച രാവിലെ സുല്‍ത്താന്‍ ബത്തേരി അഗ്നിശമന സേന ഡിങ്കി സ്കൂബാ ഉപകരണങ്ങളുടെ സഹായത്തോടെ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
സ്റ്റേഷന് ഓഫീസര്‍ നിധീഷ് കുമാര്‍, അസി.സ്റ്റേഷന് ഓഫീസര്‍ പിസി ജെയിംസ്, ഒ.ജി പ്രഭാകരന്, കെ.കെഹരിദാസ് തുടങ്ങിയവര്‍ തെരച്ചിലില്‍ പങ്കെടുത്തു.




