തിരുവനന്തപുരം: പ്രതിപക്ഷം അന്നം മുടക്കുകയാണെന്ന ആരോപണവുമായി ഡിവൈഎഫ്‌ഐ പ്രതിഷേധം തുടങ്ങി . തിരുവനന്തപുരം പാളയം മാര്‍ക്കറ്റിന് സമീപം നടന്ന കഞ്ഞിവെച്ച് പ്രതിഷേധത്തിന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എഎ റഹിം നേതൃത്വം നല്‍കി. സംസ്ഥാനത്ത് ഒരാള്‍പോലും പട്ടിണി കിടക്കരുതെന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ അരി വിതരണം നട്ത്തുന്നതെന്നും അരി വിതരണം ചെയ്യാനുളള സര്‍ക്കാരിന്റെ തീരുമാനത്തെ യൂഡിഎഫ് തടസപ്പെടുത്തുകയാണെന്നും റഹിം പറഞ്ഞു. അന്നം മുടക്കികളായ യുഡിഎഫിനെതിരെ എല്ലാ ബൂത്ത് കേന്ദ്രങ്ങളിലും പ്രതിഷേധമുണ്ടാകുമെന്നും എഎ റഹീം പറഞ്ഞു. .
മുന്‍ഗണനേതര വിഭാഗങ്ങള്‍ക്കുളള അരിവിതരണം പ്രതിപക്ഷ നേതാവിന്റെ പരാതിയെ തുടര്‍ന്ന് തെരഞ്ഞടുപ്പു കമ്മീഷന്‍ തടഞ്ഞിരുന്നു. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുളള അരി, വിഷുവും ഈസ്റ്ററും റമദാനും കണക്കിലെടുത്തുളള ഭക്ഷ്യകിറ്റ് ,ക്ഷേമ പെന്‍ഷന്‍ എന്നിവയുടെ വിതരണവും തടയണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. റേഷന്‍,ഭക്ഷ്യകിറ്റ് വിതരണം തടയുന്നതില്‍ യൂഡിഎഫിന്റെ പങ്ക് ആരോപിച്ച് വീടുകയറി പ്രചരണത്തിന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചു. അരി വിതരണം വോട്ടര്‍മാരെ സ്വാധീനിക്കാനാണെന്ന ആരോപണം കേരള ജനതയുടെ ആത്മാഭിമാനത്തെവെല്ലുവിളിക്കുന്നതാണെന്നും സെക്രട്ടറിയേറ്റ് പ്രസ്താവിച്ചു
കേരളത്തില്‍ ഭരണപക്ഷവും പ്രതിപക്ഷവും തമ്മില്‍ ഏറ്റുമുട്ടലിന്റെ പാതയിലെത്തിയിരിക്കുകയാണ്. ഈ സര്‍ക്കാരില്‍ ജനങ്ങള്‍ക്കുളള വിശ്വാസത്തെ കിറ്റും പെന്‍ഷനും അരിയും മുടക്കി തകര്‍ക്കാമെന്നത് പ്രതിപക്ഷത്തിന്റെ ചെറിയ ബുദ്ധിയിലെ ചിന്തയാണെന്നും നാടിനും ജനങ്ങള്‍ക്കും പ്രയോജനകരമായ ഒരുകാര്യവും നടക്കരുതെന്ന വാശിയാണ് യുഡിഎഫിനുളളതെന്നും മുഖ്യമന്ത്രി പറഞ്ഞു.



