റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോവിഡ് ബാധിതരുടെ കൈയില്‍ പ്രത്യേക മുദ്ര പതിപ്പിക്കും: ബംഗളൂരുവില്‍ പ്രവേശിക്കാന്‍ ഏപ്രില്‍ ഒന്ന് മുതല്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

March 26, 2021 - 12:15 pm

ബംഗളൂരു: കര്‍ണാടക തലസ്ഥാന നഗരിയിലേക്ക് പ്രവേശിക്കണമെങ്കില്‍ ഏപ്രില്‍ ഒന്ന് മുതല്‍ കോവിഡ് 19 നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയതായി മന്ത്രി ഡോ. കെ സുധാകര്‍ അറിയിച്ചു. കോവിഡ് വ്യാപനം ശക്തമാകുന്ന സാഹചര്യത്തിലാണ് തീരുമാനം.അതേസമയം കോവിഡ് ബാധിച്ചവരുടെ കൈയില്‍ പ്രത്യേക മുദ്ര പതിപ്പിക്കാന്‍ തീരുമാനമായി. കൂടാതെ അടച്ചിട്ട സ്ഥലങ്ങളിലെ പരിപാടികളില്‍ 200ലധികം പേര്‍ ഒത്തുകൂടരുതെന്നും പുറത്താണെങ്കില്‍ ആളുകളുടെ എണ്ണം 500ല്‍ കവിയരുതെന്നുമാണ് നിര്‍ദ്ദേശം.കോവിഡ് രോഗികള്‍ക്കായി 400 ബെഡുകള്‍ മാറ്റിവെച്ചതായി ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. ബംഗളൂരുവിലെ കേസുകള്‍ ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തിലാണിത്. കഴിഞ്ഞ നാല് മാസത്തിനിടയിലെ ഏറ്റവും വലിയ പ്രതിദിന കോവിഡ് കേസുകളാണ് ഇന്ന് ബംഗളൂരുവില്‍ റിപ്പോര്‍ട് ചെയ്തത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *