റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പത്തനംതിട്ട ജില്ലയില്‍ സര്‍വീസ് വോട്ടുകള്‍ കൂടുതലുള്ളത് അടൂരില്‍

March 26, 2021 - 11:42 pm

പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പത്തനംതിട്ട ജില്ലയില്‍ ഏറ്റവും കൂടുതല്‍ സര്‍വീസ് വോട്ടുകളുള്ള മണ്ഡലം അടൂരാണ്. അഞ്ചു മണ്ഡലങ്ങളിലായി 3938 സര്‍വീസ് വോട്ടുകളാണ് ജില്ലയില്‍ ആകെയുള്ളത്. ഇതില്‍ 3768 പുരുഷന്‍മാരും 170 സ്ത്രീകളുമുണ്ട്.  തിരുവല്ലയില്‍ 415 പുരുഷ വോട്ടര്‍മാരും 38 സ്ത്രീ വോട്ടര്‍മാരും ഉള്‍പ്പടെ 453 സര്‍വീസ് വോട്ടുകളാണുള്ളത്. റാന്നിയില്‍ 433 പുരുഷന്‍മാരും 19 സ്ത്രീകളും ഉള്‍പ്പെടെ 452 പേര്‍ സര്‍വീസ് വോട്ടര്‍മാരായുണ്ട്. ആറന്മുളയില്‍ 696 പുരുഷന്‍മാരും 30 സ്ത്രീകളുമായി ആകെ 726 പേരും കോന്നിയില്‍ 974 പുരുഷന്‍മാരും 35 സ്ത്രീവോട്ടര്‍മാരുമായി 1009 പേരും അടൂരില്‍ 1250 പുരുഷ വോട്ടര്‍മാരും 48 സ്ത്രീ വോട്ടര്‍മാരും ഉള്‍പ്പെടെ 1298 സര്‍വീസ് വോട്ടുകളുമാണ് ഉള്ളത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *