റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സുപ്രീംകോടതിയുടെ പുതിയ ചീഫ് ജസ്റ്റിസാവാന്‍ ജസ്റ്റിസ് എന്‍ വി രമണ

March 24, 2021 - 9:00 pm

ന്യൂഡല്‍ഹി: ജസ്റ്റിസ് എന്‍ വി രമണ സുപ്രീംകോടതിയുടെ പുതിയ ചീഫ് ജസ്റ്റിസാകും. രമണയുടെ പേര് ശുപാര്‍ശ ചെയ്ത ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ, ഇത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിന് കത്തയച്ചു.ചീഫ് ജസ്റ്റിസ് കഴിഞ്ഞാല്‍ നിലവില്‍ സുപ്രീംകോടതിയിലെ ഏറ്റവും മുതിര്‍ന്ന ജഡ്ജിയാണ് എന്‍ വി രമണ. പിന്‍ഗാമിയെ ശുപാര്‍ശ ചെയ്യാന്‍ ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ചീഫ് ജസ്റ്റിസിന് കത്തയച്ചിരുന്നു. ഇതിനു മറുപടിയായാണ് ബോബ്‌ഡെ രമണയുടെ പേര് ശുപാര്‍ശ ചെയ്തത്.1957 ഓഗസ്റ്റ് 27-ന് ജനിച്ച അദ്ദേഹത്തിന് 2022 ഓഗസ്റ്റ് 26 വരെ സര്‍വ്വീസ് ബാക്കിയുണ്ട്. ആന്ധ്രാപ്രദേശിലെ കര്‍ഷക കുടുംബത്തില്‍ ജനിച്ച എന്‍ വി രമണ 2000 ജൂണിലാണ് ആന്ധ്രാപ്രദേശ് ഹൈക്കോടതിയില്‍ സ്ഥിരം ജഡ്ജിയായി നിയമിക്കപ്പെട്ടത്. 2014-ല്‍ സുപ്രീംകോടതി ജഡ്ജിയായി നിയമിതനാവുകയായിരുന്നു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *