റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ആലപ്പുഴ: ജീവനക്കാര്‍ പരിശീലനത്തിനെത്തിയില്ലെങ്കില്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടി -ജില്ല കളക്ടര്‍

March 24, 2021 - 10:48 pm

ആലപ്പുഴ:  2021 കേരള നിയമസഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി വിവിധ തെരഞ്ഞെടുപ്പ് ജോലികൾക്കായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർ നിയമനം ലഭിച്ച കേന്ദ്രങ്ങളിൽ കൃത്യമായി റിപ്പോർട്ട് ചെയ്യേണ്ടതാണെന്ന്  ജില്ലാകളക്ടർ അറിയിച്ചു. ബാലറ്റ് വിതരണവുമായി ബന്ധപ്പെട്ട് നിയോഗിക്കപ്പെട്ടിട്ടുള്ള  ജീവനക്കാർ, മൈക്രോ ഒബ്സര്‍വര്‍മാര്‍ ഉൾപ്പെടെ കളക്ടറേറ്റിൽ നിന്ന് ഫോൺ മുഖാന്തിരമോ നേരിട്ടോ ഉത്തവ്  ലഭിച്ചിട്ടുള്ളവര്‍ മാര്‍ച്ച് 25ന് രാവിലെ 10 മണിക്ക് കളക്ട്രേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍  പരിശീലന പരിപാടിക്കായി ഹാജരാകേണ്ടതാണ്. 
പോളിങ്  ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ള ജീവനക്കാർക്കുള്ള രണ്ടാംഘട്ട പരിശീലനം മാര്‍ച്ച് 25ന് ജില്ലയില്‍ 9 കേന്ദ്രങ്ങളില്‍ വച്ച് നടക്കും. ഇതിനുള്ള അറിയിപ്പ് എല്ലാ ജീവനക്കാർക്കും നൽകിയിട്ടുണ്ട്. ആരെങ്കിലും പരിശീലന പരിപാടിയിൽ പങ്കെടുക്കാതിരുന്നാല്‍  ജനപ്രാതിനിധ്യ നിയമപ്രകാരം അറസ്റ്റ് ഉൾപ്പെടെയുള്ള ശിക്ഷാ നടപടികൾ സ്വീകരിക്കുന്നതാണെന്ന് ജില്ല കളക്ടര്‍ പറഞ്ഞു. എല്ലാ പരിശീലന കേന്ദ്രങ്ങളിലെയും ഹാജർ പരിശോധിക്കുന്നതിനും തുടർ നടപടി സ്വീകരിക്കുന്നതിനുമായി ജില്ലാ കളക്ടർ പ്രത്യേക സ്ക്വാഡിനെ രൂപവത്കരിച്ചിട്ടുണ്ട്. 

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *