റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അഹമ്മദാബാദ്: നായയെ ക്രൂരമായി മർദ്ദിച്ച് അരക്കിലോമീറ്റർ സ്കൂട്ടറിൽ കെട്ടി വലിച്ച യുവാവിനെ നാട്ടുകാർ കൈകാര്യം ചെയ്ത് പൊലീസിലേൽപിച്ചു, മർദനമേറ്റ യുവാവിന്റെ ബോധം പോയി

March 21, 2021 - 4:43 pm

അഹമ്മദാബാദ്: നായയെ അതിക്രൂരമായി മർദിക്കുകയും അര കിലോമീറ്റർ ബൈക്കിൽ കെട്ടിവലിക്കുകയും ചെയ്ത യുവാവിനെ നാട്ടുകാർ കൈകാര്യം ചെയ്തു. മർദനമേറ്റ് ബോധം നഷ്ടപ്പെട്ടപ്പോഴാണ് യുവാവിനെ നാട്ടുകാർ പൊലീസിൽ ഏൽപിച്ചത്. 18/03/21 വ്യാഴാഴ്ച ഗുജറാത്തിലാണ് സംഭവം നടന്നത്. ഇജാസ് ഷെയ്ഖ് എന്ന യുവാവാണ് മിണ്ടാപ്രാണിയോട് ക്രൂരമായി പെരുമാറിയത്.

ഇജാസ് ഷെയ്ഖ് നായയെ മര്‍ദ്ദിച്ചശേഷം ബെല്‍റ്റ് ഉപയോഗിച്ച്‌ കെട്ടിയിട്ട് വടികൊണ്ട് വീണ്ടും തല്ലി. വേദന കാരണം നിലവിളിക്കാൻ പോലും അശക്തനായ നായയെ പ്രതി തന്റെ സ്‌കൂട്ടറില്‍ കെട്ടി 500 മീറ്ററോളം റോഡിലൂടെ വലിച്ചിഴച്ചു.

തുടർന്ന് റോഡരികിൽ പരിക്കേറ്റനിലയില്‍ നായയെ നാട്ടുകാര്‍ കണ്ടെത്തി. തലയ്ക്കും മറ്റ് ശരീരഭാഗങ്ങള്‍ക്കും ഗുരുതര പരുക്കേറ്റ നായയെ മൃഗസംരക്ഷണ പ്രവർത്തകർ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നായയുടെ പല്ലുകളും തകര്‍ന്നതായി കണ്ടെത്തി.

നായയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച നാട്ടുകാരെ പ്രതി അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതോടെ ക്ഷമ നശിച്ച നാട്ടുകാർ ഇജാസ് ഷെയ്ഖിനെ പിടികൂടി അതേ ബെൽറ്റു കൊണ്ട് തല്ലി വശം കെടുത്തി. അപ്പോഴും അസഭ്യം വിളി തുടർന്ന ഇജാസ് ഷെയ്ഖിനെതിരെ നാട്ടുകാർ കുരുമുളക് സ്പ്രേ പ്രയോഗിച്ചു മർദിക്കുകയും ചെയ്തു. ഇതോടെ ബോധം പോയ പ്രതിയെ പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. പ്രതി ഇജാസ് ഷെയ്ഖിനെതിരെ മൃഗസംരക്ഷണ നിയമ പ്രകാരം കേസെടുത്ത പൊലീസ് നാട്ടുകാർക്കെതിരെ നിയമം കൈയിലെടുത്തതിനും കേസെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *