റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സ്ഥാനാർത്ഥി നിർണയത്തിൽ തൃപ്തിയറിയിച്ച് രാഹുല്‍ ഗാന്ധി, രാഹുലും പ്രിയങ്കയും കേരളത്തിലേക്ക്

March 19, 2021 - 5:27 pm

ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും കേരളത്തിലെത്തുന്നു. മാര്‍ച്ച് 23 മുതല്‍ ഇരുനേതാക്കളും സംസ്ഥാനത്തെ പ്രചരണ രംഗത്ത് സജീവമാകുമെന്നാണ് സൂചന. ഇവരുടെ വരവോടെ പാര്‍ട്ടി വിവാദങ്ങളില്‍നിന്നു മാറി തെരഞ്ഞെടുപ്പ് ചൂടിലേക്ക് പൂര്‍ണമായും കടക്കുമെന്നാണ് പാര്‍ട്ടി നേതൃത്വം പ്രതീക്ഷിക്കുന്നത്.

യുവാക്കളെയും പുതുമുഖങ്ങളെയും ഉള്‍ക്കൊള്ളിച്ചുള്ള കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ രാഹുല്‍ ഗാന്ധി തൃപ്തി അറിയിച്ചിരുന്നു. കേരളത്തില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലൂടെ മാത്രമേ കോണ്‍ഗ്രസിന് ഭരണം പിടിച്ചെടുക്കാന്‍ അനുകൂലമായ അന്തരീക്ഷം ഉണ്ടാകൂ എന്ന മുന്നറിയിപ്പ് രാഹുല്‍ നേരത്തെ നല്‍കിയിരുന്നു. കൂടാതെ, വ്യക്തമായ നല്ല പട്ടികയല്ല പ്രഖ്യാപിക്കുന്നതെങ്കില്‍ സംസ്ഥാനത്ത് പ്രചാരണത്തിന് താന്‍ എത്തില്ലെന്ന ഭീഷണിയും രാഹുല്‍ ഉന്നയിച്ചിരുന്നെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *