തൃശൂര്‍: ആര്‍.എസ്.പി. നേതാവ് മുഹമ്മദ് നഹാസ് ബിജെപിയില്‍ ചേര്‍ന്നു. കഴിഞ്ഞ തവണ തൃശൂരിലെ കയ്പമംഗലം നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്നു. സിപിഐയുടെ ഇ.പി ടൈസനാണ് ഇവിടെ വിജയിച്ചത്. ബിജെപി നേതാവ് എഎന്‍ രാധാകൃഷണന്‍ നഹാസിനെ ഷാളണിയിച്ച് പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു. ആര്‍എസ്പി യുവജന വിഭാഗം സംസ്ഥാന അദ്ധ്യക്ഷനായിയിരുന്നു നഹാസ്
സീറ്റ് വിഭജന ചര്‍ച്ചയില്‍ കൈപ്പെംഗലം വേണ്ടെന്നും പകരം സീറ്റ് വേണമെന്നുമായിരുന്നു ആര്‍എസ്പി നിലപാട്. പകരം മട്ടന്നൂര്‍ സീറ്റ് ലഭിച്ചതോടെയാണ് ആര്‍ എസ്പി കയ്പമംഗലം സീറ്റുപേക്ഷിച്ചത്. ഇതിന്റെ പാശ്ചാത്തലത്തിലാണ് നഹാസ് പാര്‍ട്ടി വിട്ടത്. ഇതോടെ ആഴ്ചകളായി തുടരുന്ന ചര്‍ച്ചകളും വാഗ്വാദങ്ങളും അവസാനിപ്പിച്ച് കയ്പമംഗലത്ത കോണ്‍ഗ്രസ് തന്നെ മത്സരിക്കുമെന്നുറപ്പായി.
മുന്‍ ജില്ലാ പഞ്ചായത്തംഗവും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയുമായ ശോഭാ സുബിന്‍ സ്ഥാനാർത്ഥിയാകാനാണ് സാധ്യത. കയ്പമംഗലത്തിന് പകരം ധര്‍മ്മടമോ കല്ല്യാശേരിയോ നല്‍കണമെന്നായിരുന്നു ആര്‍എസ്പിയുടെ ആവശ്യമെങ്കിലും മട്ടന്നൂരാണ് ലഭിച്ചത്.



