റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നാട്ടുകാര്‍ക്ക് ഭീഷണിയായിരുന്ന കടുവ ഇനിമുതല്‍ തൃശൂര്‍ മൃഗശാലയില്‍

March 14, 2021 - 8:52 am

തൃശൂര്‍: വയനാട് മാനന്തവാടി നഗരസഭയുടെ അതിര്‍ത്തി ഗ്രാമങ്ങളെ ഭീതിയിലാഴ്ത്തിയിരുന്ന കടുവ ഇനി മുതല്‍ തൃശൂര്‍ മൃഗശാലയില്‍. വിദഗ്ദ ചികിത്സക്കാണ്കടുവയെ തൃശൂരിലെത്തിച്ചത്. 2021 മാര്‍ച്ച് 9 ചൊവ്വാഴ്ച പുലര്‍ച്ചെ 12.30 നാണ് മുതിരേരിക്കടുത്ത് വെളളരിപ്പാലത്ത് സ്ഥാപിച്ച കൂട്ടില്‍ കടുവ കുടുങ്ങിയത്. 11 വയസുളള ആണ്‍ കടുവയണ് കൂട്ടില്‍ കുടുങ്ങിയത്.

ഓഴക്കോടി ,മുതിരേരി മക്കിക്കൊല്ലി, വെളളരിപ്പാലം പ്രദേശങ്ങളില്‍ ഒട്ടേറെ വളര്‍ത്തുമൃഗങ്ങളെ കടുവ കൊന്നിരുന്നു. തുടര്‍ന്ന്വനംവകുപ്പ് കൂടുസ്ഥാപിച്ച് കടുവയെ പിടിച്ച് തിരുനെല്ലി ഫോറസ്റ്റ് ഐബിക്ക് സമീപത്തേക്ക മാറ്റുകയായിരുന്നു. വെളളിയാഴ്ച രാത്രി 12 മണിയോടെ വനപാലകരും ഡോക്ടര്‍മാരും അടങ്ങുന്ന കടുവയെ സംഘം തൃശൂരിലെത്തിക്കുകയായിരുന്നു. വെറ്റിനറി ഡോക്ടര്‍ അരുണ്‍ സഖറിയയുടെ നേതൃത്വത്തിലുളള സംഘമാണ് കടുവയ്ക്ക ചികിത്സ നല്‍കിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *