റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊളറാഡോയിൽ ശൈത്യകൊടുങ്കാറ്റ്, ഡെൻവർ വിമാനത്താവളത്തിൽ 2000 വിമാനങ്ങൾ റദ്ദാക്കി

March 14, 2021 - 12:35 pm

ഡെൻവർ: കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് അമേരിക്കയിലെ കൊളറാഡോ ഡെൻവർ അന്താരാഷ്ട്ര വിമാനത്താവളത്തിലെ രണ്ടായിരത്തിലധികം വിമാനങ്ങൾ റദ്ദാക്കി.

മാർച്ച് 13 ഉച്ച മുതൽ മാർച്ച് 14 രാത്രി വരെ ഡെൻ‌വറിൽ 18 മുതൽ 24 ഇഞ്ച് വരെ കനത്തിൽ നനഞ്ഞ മഞ്ഞ് വീഴുമെന്ന് ദേശീയ കാലാവസ്ഥാ സർവീസ് മുന്നറിയിപ്പ് നൽകി. ഫ്രണ്ട് റേഞ്ച് താഴ്‌വാരത്തുള്ള ചില പ്രദേശങ്ങളിൽ 30 ഇഞ്ച് വരെ കനത്തിൽ മഞ്ഞ് വീഴുമെന്നാണ് പ്രതീക്ഷിക്കുന്നത്.

റോഡ് അടച്ചിടാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് കൊളറാഡോ ഗതാഗത വകുപ്പ് മുന്നറിയിപ്പ് നൽകി, അനാവശ്യ യാത്രകൾ നടത്തരുതെന്ന് അധികൃതർ ആളുകളോട് ആവശ്യപ്പെട്ടു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *