റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ലപോര്‍ട ബാഴ്സലോണ പ്രസിഡന്റ്

March 9, 2021 - 10:15 pm

മാഡ്രിഡ്: സ്പാനിഷ് വമ്പന്‍മാരായ ബാഴ്സലോണ ഫുട്ബോള്‍ ക്ലബ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ജോവന്‍ ലപോര്‍ടയ്ക്ക് വിജയം. 54 ശതമാനം വോട്ടുകളുമായാണു ലപോര്‍ട്ട പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്.മെസിയെ ക്ലബില്‍ നിലനിര്‍ത്തുന്നതും ബാഴ്സലോണയെ സാമ്പത്തികമായി കരകയറ്റുന്നതും ആകും ലപോര്‍ടയുടെ പ്രധാന ചുമതല. 2003 മുതല്‍ 2010 വരെ ബാഴ്സലോണയുടെ പ്രസിഡന്റായിരുന്നു ലപോര്‍ട. റൊണാള്‍ഡീഞ്ഞോ, സാമുവല്‍ എറ്റൂ എന്നിവരെ ടീമിലെത്തിച്ചതും ലപോര്‍ട ആയിരുന്നു. പെപ് ഗ്വാര്‍ഡിയോളിയോയെ ബാഴ്സലോണ പരിശീലകനാക്കിയതും അദ്ദേഹം തന്നെ. രണ്ട് ചാമ്പ്യന്‍സ് ലീഗും നാലു ലാലിഗ കിരീടങ്ങളും കോപ ഡെല്‍ റേയും ബാഴ്സലോണ ലപോര്‍ടയുടെ കീഴില്‍ നേടിയിരുന്നു. വിക്ടര്‍ ഫോണ്ട് 30% വോട്ടുകളുമായി രണ്ടാമതെത്തി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *