ഇഗ്നോയില്‍ ബിഎഡിന് അപേക്ഷിക്കാം

ന്യൂഡല്‍ഹി: 2021ലെ ബി.എഡ് പ്രവേശനത്തിന് ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റി (ഇഗ്നോ) അപേക്ഷ ക്ഷണിച്ചു.ഏപ്രില്‍ 11-ന് നടത്തുന്ന പ്രവേശന പരീക്ഷ വഴിയാകും തിരഞ്ഞെടുപ്പ്. നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ടീച്ചര്‍ എജ്യുക്കേഷന്റെ (എന്‍.സി.ടി.ഇ) അംഗീകാരമുള്ളതാണ് ഇഗ്നോ നല്‍കുന്ന ബി.എഡ് കോഴ്സുകള്‍ യോഗ്യത: സയന്‍സ്/സോഷ്യല്‍ സയന്‍സ്/കോമേഴ്സ്/ഹ്യുമാനിറ്റീസ് വിഷയങ്ങളില്‍ ബാച്ചിലര്‍/ മാസ്റ്റര്‍ ബിരുദത്തിന് 50 ശതമാനം മാര്‍ക്ക് നേടിയവര്‍ക്ക് അപേക്ഷിക്കാം. 55 ശതമാനം മാര്‍ക്കില്‍ കുറയാത്ത എന്‍ജിനിയറിങ് ബിരുദധാരികള്‍ക്കും അപേക്ഷിക്കാം. ഇവര്‍ എലിമെന്ററി എജ്യുക്കേഷനിലെ ട്രെയിന്‍ഡ് ഇന്‍ സര്‍വീസ് ടീച്ചറോ എന്‍.സി.ടി.ഇ അംഗീകാരമുള്ള ടീച്ചേഴ്സ് എജ്യുക്കേഷന്‍ കഴിഞ്ഞവരോ ആയിരിക്കണം. സംവരണ വിഭാഗങ്ങള്‍ക്ക് യോഗ്യതാ മാര്‍ക്കില്‍ അഞ്ച് ശതമാനം ഇളവുണ്ട്.അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി: മാര്‍ച്ച് 20

Share
അഭിപ്രായം എഴുതാം