റാഗിംഗ്‌ : മൂന്നുമലയാലികളടക്കം ഏഴുപേര്‍ പോലീസ കസ്‌റ്റഡിയില്‍

ബംഗളൂരു: മംഗളൂരുവില്‍ മൂന്ന്‌ മലയാളികളടക്കം ഏഴു വിദ്യാര്‍ത്ഥികള്‍ പോലീസ്‌ കസ്‌റ്റഡിയില്‍. ജൂണിയര്‍ വിദ്യാര്‍ത്ഥികളെ റാഗിംങ്ങിന്‌ വിധേയരാക്കിയതിനാണ്‌ നടപടി. കണ്ണൂര്‍ ,കോഴിക്കോട്‌ സ്വദേശികളാണ്‌ മംഗളൂരു സിറ്റി പോലീസിന്റെ പിടിയിലായത്‌. കണ്ണൂര്‍ സ്വദേശികളായ മുഹമ്മദ്‌ ആദില്‍, മുഹമ്മ0ദ്‌ നിസാമുദ്ദീന്‍, കോഴിക്കോട്‌ സ്വദേശിയായ മുഹമ്മദ്‌ റിയാസ്‌ എന്നിവരാണ്‌ പിടിയിലായത്‌. മംഗളൂരുവിലെ ബാല്‍മട്ടയിലെ കോളേജില്‍ 9 ജൂണിയര്‍ വിദ്യാര്‍ത്ഥികള്‍ താമസിക്കുന്ന സ്ഥലത്തെത്തി ഇവര്‍ നിരന്തരം പീഡിപ്പിച്ചെന്നും മൊട്ടയടിക്കാന്‍ നിര്‍ബ്ബന്ധിച്ചെന്നുമാണ്‌ പരാതി.

പ്രതികളെ അറസ്റ്റ്‌ ചെയ്‌ത്‌ ചൊദ്യം ചെയ്യലിനുശേഷം വൈകാതെ കോടതിയില്‍ ഹാജരാക്കും. കഴിഞ്ഞ മാസവും സമാനമായ കേസില്‍ 12 മലയാളി വിദ്യാര്‍ത്ഥികള്‍ മംഗളൂരു പോലീസിന്റെ പിടിയിലായിരുന്നു. മംഗളൂരുവിലെതന്നെ മുക്കയിലെ എഞ്ചിനീയറിംഗ്‌ കോളേജില്‍ വിദ്യാര്‍ത്ഥികളെ ക്രൂരമായി മര്‍ദ്ദിക്കുകയും അദ്ധ്യാപകരോടടക്കം മോശമായി പെരുമാറുകയും ചെയ്‌ത നാല്‌ വിദ്യാര്‍ത്ഥികളെ മറ്റൊരു കേസിലും അറസറ്റ്‌ ചെയ്‌തിട്ടുണ്ട്‌. നാലുപേരും കര്‍ണാടക സ്വദേശികളാണ്‌.

ആയിരക്കണക്കിന്‌ മലയാളി വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ദക്ഷിണ കന്നഡയിലെ കോളേജുകളില്‍ റാഗിംങ്ങ്‌ സ്ഥിരം സംഭവമാവുകയാണെന്ന്‌ പോലീസ്‌ അറിയിച്ചു. സ്ഥാപനങ്ങള്‍ റാഗിംഗിനെതിരെ ശ‌ക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും മംഗളൂരു കമ്മീഷണര്‍ മുന്നറിയിപ്പ്‌ നല്‍കി.

Share
അഭിപ്രായം എഴുതാം