ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് പോലീസില്‍: ചരിത്രം രചിച്ച് ഛത്തീസ്ഗഡ്

റായ്പൂര്‍: ട്രാന്‍സ്‌ജെന്‍ഡര്‍മാരെ സംസ്ഥാന പോലീസ് സേനയില്‍ ഉള്‍പ്പെടുത്തി ചരിത്രം രചിച്ച് ഛത്തീസ്ഗഡ് സര്‍ക്കാര്‍.13 ട്രാന്‍സ്‌ജെന്‍ഡര്‍മാരെയാണ് കോണ്‍സ്റ്റബിള്‍മാരായി ഛത്തീസ്ഗഡ് പോലീസില്‍ നിയമിച്ചിരിക്കുന്നത്.മെറിറ്റ് അടിസ്ഥാനത്തിലാണ് നിയമനം. 13 പേര്‍ക്ക് നിലവില്‍ നിയമനം നല്‍കി. രണ്ടുപേര്‍ സാധ്യത പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഛത്തീസ്ഗഡ് ഡിജിപി ഡിഎം അവാസ്തി പിടിഐയോട് പറഞ്ഞു. 13 പേരില്‍ എട്ടുപേര്‍ റായ്പുര്‍ സ്വദേശികളും രണ്ടുപേര്‍ രാജ്നന്ദഗോണ്‍ സ്വദേശികളും ബിലാസ്പുര്‍, കോര്‍ബ, സുര്‍ഗുജ സ്വദേശികളായ ഓരോരുത്തരുമാണ്. ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തിന്റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നതിനും അവരോടുള്ള സമൂഹത്തിന്റെ സമീപനത്തില്‍ മാറ്റം വരുന്നതിനുമാണ് ഈ ചരിത്ര നീക്കമെന്ന് സര്‍ക്കാര്‍ അറിയിച്ചു. 2017-18 കാലഘട്ടത്തിലായിരുന്നു പരീക്ഷ. മാര്‍ച്ച് ഒന്നിന് പരീക്ഷ ഫലം പ്രഖ്യാപിച്ചു.

Share
അഭിപ്രായം എഴുതാം