തീപ്പൊരി പോരാട്ടത്തിന് നന്ദിഗ്രാമം: മമതയെ നേരിടാന്‍ തയ്യാറെന്ന് സുവേന്ദു അധികാരി

കൊല്‍ക്കത്ത: ബംഗാള്‍ തിരഞ്ഞെടുപ്പില്‍ ശ്രദ്ധാകേന്ദ്രമാവാന്‍ നന്ദിഗ്രാം. മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ മണ്ഡലത്തില്‍ അങ്കത്തിനിറങ്ങാന്‍ തയ്യാറായിരിക്കുന്നത് അടുത്തിടെ തൃണമൂല്‍ വിട്ട, മമതയുടെ പഴയ വിശ്വസ്തന്‍ സുവേന്ദു അധികാരിയാണ്. ഇന്നലെ ചേര്‍ന്ന ബി.ജെ.പി. കോര്‍കമ്മിറ്റി യോഗത്തിലാണ് ഇക്കാര്യം സംബന്ധിച്ച് ചര്‍ച്ച നടന്നത്. നന്ദിഗ്രാമില്‍ മല്‍സരിക്കുമെന്ന് മമത നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇവിടെ മമതയും സുവേന്ദുവും തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടത്തിനാണു സാധ്യതയെന്ന് ബംഗാള്‍ ബി.ജെ.പി. അധ്യക്ഷന്‍ ദിലീപ് ഘോഷ് പറഞ്ഞു.

മമത നന്ദിഗ്രാമില്‍ മാത്രം മല്‍സരിക്കുമെന്നാണ് വാര്‍ത്തകള്‍. നേരത്തെ മല്‍സരിച്ചിരുന്ന ഭവാനിപ്പൂരില്‍ മറ്റൊരാളെ സ്ഥാനാര്‍ഥിയാക്കാനാണ് നീക്കം.2007ല്‍ പ്രത്യേക സാമ്പത്തിക മേഖലയ്ക്കു ഭൂമിയേറ്റെടുക്കാനുള്ള നീക്കത്തിനെതിരേ ഉടലെടുത്ത നാട്ടുകാരുടെ പ്രതിരോധത്തിന് പിന്തുണ നല്‍കിയതിലൂടെയാണ് 2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മമതയുടെ തൃണമൂല്‍ കോണ്‍ഗ്രസ് ഭരണത്തിലേറിയത്.

Share
അഭിപ്രായം എഴുതാം