ചെന്നൈ: തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസിനു 24 സീറ്റുകള്‍ നല്‍കാന്‍ ഡി.എം. കെ മുന്നണിയില്‍ ഏകദേശ ധാരണ. നേരത്തെ 17 സീറ്റുകള്‍ വാഗ്ദാനം ചെയ്തിരുന്ന ഡി. എം. കെ കോണ്‍ഗ്രസിന്റെ സമ്മര്‍ദ്ദങ്ങള്‍ക്കു വഴങ്ങുകയായിരുന്നു. അതേ സമയം അണ്ണാ ഡി. എം. കെ സഖ്യത്തിന്റെ സീറ്റു വിഭജന പ്രഖ്യാപനം ഉടനുണ്ടാകും.സീറ്റ് വിഭജനം സംബന്ധിച്ചു ഡി. എം. കെ സഖ്യത്തില്‍ മുറുമുറുപ്പ് തുടരുകയാണ്. ഡി. എം. കെ., തീരുമാനങ്ങള്‍ മറ്റു പാര്‍ട്ടികളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നുവെന്നാണു പരാതി. 32 സീറ്റുകള്‍ ചോദിച്ചിരുന്ന കോണ്‍ഗ്രസിനു ആദ്യഘട്ട ചര്‍ച്ചയില്‍ വെറും 17 സീറ്റുകളായിരുന്നു വാഗ്ദാനം. ചര്‍ച്ചയ്‌ക്കെത്തിയ ഉമ്മന്‍ ചാണ്ടിയും രണ്‍ദീപ് സിങ് സുര്‍ജേവാലയു ഇറങ്ങിപോയതോടെ ഡി. എം. കെ. അയഞ്ഞു.നിലവില്‍ 24 സീറ്റുകളെന്നാണു ധാരണ. 12 സീറ്റുകള്‍ ചോദിച്ച സി. പി. എമ്മിനും സി. പി. ഐയ്ക്കും ആറു സീറ്റുകളാണു നല്‍കിയിരിക്കുന്നത്. വി. സി. കെയ്ക്ക് അഞ്ചുമാണ് വാഗ്ദാനം.



