ന്യൂഡല്‍ഹി: എസ്.ബി.ഐ. ഉപഭോക്താക്കളുടെ നമ്പറുകളിലേക്ക് സംശയകരമായ രീതിയില്‍ മെസേജുകള്‍ വരുന്ന സാഹചര്യത്തില്‍ ഉപയോക്താക്കള്‍ ജാഗ്രത പുലര്‍ത്തണമെന്നു വിദഗ്ധര്‍. കഴിഞ്ഞ കുറച്ചു മണിക്കൂറുകളായി 9870 രൂപ മൂല്യം വരുന്ന എസ്.ബി.ഐ. ക്രെഡിറ്റ് പോയിന്റുകള്‍ ഉടന്‍ ഉപയോഗിക്കൂവെന്നാണ് സന്ദേശമെത്തുന്നത്. ഇന്റര്‍നെറ്റ് വഴി ഹാക്കര്‍മാര്‍ ഉപഭോക്താക്കളുടെ വിവരങ്ങള്‍ ശേഖരിക്കാനാണു നീക്കം.കൂടെ ലഭിക്കുന്ന ലിങ്ക് ഉപയോക്താക്കളെ എത്തിക്കുന്നത് എസ്.ബി.ഐയുടെ പേരില്‍ തയ്യാറാക്കിയ വ്യാജ വെബ്സൈറ്റിലാണ്.ഇവിടെ ഉപഭോക്താക്കളോട് അവരുടെ വ്യക്തിപരവും രഹസ്യമായി സൂക്ഷിക്കേണ്ടതുമായ വിവരങ്ങള്‍ രേഖപ്പെടുത്താന്‍ ആവശ്യപ്പെടുന്നു. ക്രെഡിറ്റ് കാര്‍ഡ് നമ്പര്‍, കാലാവധി, സി.വി.വി, എം – പിന്‍ എന്നിവയാണ് ആവശ്യപ്പെടുന്നത്.സംഭവത്തില്‍ ഡല്‍ഹി സൈബര്‍ പീസ് ഫൗണ്ടേഷനും ഓടോബൂട് ഇന്‍ഫോസെക് പ്രൈവറ്റ് ലിമിറ്റഡും ചേര്‍ന്ന് അന്വേഷണം നടത്തി. ഈ വെബ്സൈറ്റിന്റെ ഉടമകളായി രജിസ്റ്റര്‍ ചെയ്തേക്കുന്നത് ഒരു മൂന്നാം കക്ഷിയാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
എസ്.ബി.ഐ. ഉപയോക്താക്കള്‍ക്ക് സംശയകരമായ രീതിയില്‍ മെസേജുകള്‍: ജാഗ്രത നിര്‍ദേശം
