കൊച്ചി: സിനിമാപ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ്, സിനിമയ്ക്കായുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടയിൽ ചിത്രത്തെക്കുറിച്ച് പുറത്തു വരുന്ന ഓരോ വിവരങ്ങളും കാത്തിരിക്കുന്ന ആരാധകർക്ക് ഇടയിൽ ഇപ്പോഴിതാ ചിത്രത്തിൽ ഒരു കഥാപാത്രത്തിന്റെ കൺസപ്റ്റ് ഡിസൈനാണ് ചർച്ചയാകുന്നത്. പ്രത്യേക രൂപമുള്ള ഈ കഥാപാത്രത്തിന്റെ കൺസപ്റ്റ് മോഹൻലാലിന്റെ കയ്യിലിരിക്കുന്ന ചിത്രമാണ് പ്രചരിക്കുന്നത്. നടൻ പ്രതാപ് പോത്തൻ പങ്കുവെച്ച ചർച്ചക്ക് തുടക്കമിട്ട ഈ ചിത്രത്തിന്റെ ക്ലോസപ്പ് ലുക്കും പുറത്തുവന്നിട്ടുണ്ട്. ഒറ്റനോട്ടത്തിൽ ഭയം തോന്നിക്കുന്ന ഈ രൂപം സിനിമയിലെ ഒരു പ്രധാന കഥാപാത്രത്തിന്റെ രൂപമാണ് എന്നതാണ് പല റിപ്പോർട്ടുകളും സൂചിപ്പിക്കുന്നത്. അന്യഗ്രഹ ജീവിയുടേതിന് സമമാണ് കഥാപാത്രത്തിന്റെ രൂപം എന്നാണ് സമൂഹമാധ്യമങ്ങളിലെ കണ്ടെത്തൽ. മോഹൻലാൽ തന്നെയാണോ ഈ വേഷത്തിൽ എത്തുക എന്നാണ് ആരാധകരുടെ സംശയം. ചെന്നൈയിൽ പ്രൊഡക്ഷൻ ജോലികൾ നടക്കുന്ന ബറോസിന്റെ പ്രധാന ലൊക്കേഷനുകൾ കൊച്ചിയും ഗോവയും ആയിരിക്കും. മാർച്ച് പകുതിയോടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് കരുതുന്നത്.