അബൂജ: നൈജീരിയയിൽ തോക്കുധാരികളായ സംഘം സ്‌കൂൾ വിദ്യാർത്ഥിനികളെ തട്ടിക്കൊണ്ടുപോയി. മുന്നൂറോളം വിദ്യാർത്ഥിനികളെയാണ് തട്ടിക്കൊണ്ടുപോയത്. വടക്ക് പടിഞ്ഞാറൻ നൈജീരിയയിൽ 26/02/21 വെളളിയാഴ്ച രാവിലെയാണ് സംഭവം.
വിദ്യാർത്ഥിനികളുടെ മോചനത്തിനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു. പോലീസും പട്ടാളവും സംയുക്തമായാണ് തെരച്ചിൽ നടത്തുന്നതെന്നും പോലീസ് വ്യക്തമാക്കി. നൈജീരിയയിൽ മൂന്നു മാസത്തിനിടെ നടക്കുന്ന മൂന്നാമത്തെ തട്ടിക്കൊണ്ടുപോകലാണിത്.
സംഭവം പുറത്തറിഞ്ഞതോടെ വിദ്യാർത്ഥിനികളുടെ മാതാപിതാക്കളുൾപ്പെടെ സ്‌കൂൾ പരിസരത്ത് തടിച്ചുകൂടി. രോഷാകുലരായ നാട്ടുകാർ സുരക്ഷാ ഉദ്യോഗസ്ഥരോട് തട്ടിക്കയറി. വാഹനങ്ങൾക്ക് നേരെ കല്ലേറുണ്ടായി. കല്ലേറിൽ ഒരു മാധ്യമപ്രവർത്തകന് പരുക്കേറ്റു.