കോഴിക്കോട്: ജില്ലയിലെ പന്ത്രണ്ട് ബ്ലോക്കുകളിലെ കൃഷിഭവനുകളില്‍ ഭാരതീയ പ്രകൃതി കൃഷി പദ്ധതി ‘സുഭിക്ഷം സുരക്ഷിതം’ പദ്ധതിയുടെ ഭാഗമായി അപേക്ഷ ക്ഷണിച്ചു. ഇപ്പോള്‍ ജൈവകൃഷി ചെയ്തുകൊണ്ടിരിക്കുന്നവരോ ജൈവകൃഷിയിലേക്ക് മാറാന്‍ താല്പര്യമുള്ളവരോ തങ്ങളുടെ കൃഷിയിടത്തിന്റെ ഒരു ഭാഗം പരീക്ഷണാടിസ്ഥാനത്തില്‍ ജൈവകൃഷി രീതിയിലേക്ക് മാറ്റാന്‍ താല്പര്യമുള്ളവരോ ആയ കുറഞ്ഞത് 5 സെന്റ് എങ്കിലും സ്ഥലം ഉള്ളവരില്‍ നിന്നും മാര്‍ച്ച് 10 വരെ കൃഷിഭവനുകളില്‍ അപേക്ഷ സ്വീകരിക്കും. അപേക്ഷാഫോറം കൃഷിഭവനുകളില്‍ നിന്നും ലഭിക്കും. അപേക്ഷ പൂരിപ്പിച്ച് 2020-21 വര്‍ഷത്തെ നികുതി രശീതി, ആധാര്‍കാര്‍ഡ്, റേഷന്‍ കാര്‍ഡ്. ബാങ്ക് പാസ്ബുക്ക് അക്കൗണ്ട് നമ്പര്‍ കാണിക്കുന്ന പേജ് എന്നിവയുടെ പകര്‍പ്പ് സഹിതം നല്‍കണമെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു.
ന
അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

