റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വനിത കമ്മീഷന്‍ സ്ത്രീകള്‍ക്കായി ഡയറക്ടറി പ്രസിദ്ധീകരിക്കുന്നു

February 24, 2021 - 11:38 am

തിരുവനന്തപുരം : രജത ജൂബിലി വര്‍ഷത്തില്‍ സത്രീ സുരക്ഷാ ബോധവല്‍ക്കരണ പ്രവര്‍ത്തനത്തിനായി പുസ്തകങ്ങളും ബ്രോഷറുകളും പുറത്തിറക്കുന്നു. കേരള വിമന്‍സ് ഡയറക്ടറിയാണിതില്‍ പ്രധാനം. പ്രതിസന്ധി ഘട്ടങ്ങളില്‍ സ്ത്രീകള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്ന ജനപ്രതിനിധികള്‍, നിയമം ,പോലീസ്, വിവിധ കമ്മീഷനുകള്‍, ഹോസറ്റലുകള്‍, ഗാര്‍ഹിക ഹിംസക്കെതിരായ നിയമത്തിന്റെ അടിസ്ഥാനത്തില്‍ ബന്ധപ്പെടാനുളള സ്ത്രീ സുരക്ഷാ ഓഫീസര്‍മാര്‍ ഓള്‍ഡ് ഏജ് ഹോമുകള്‍, ഐസിഡിഎസ് ഓഫീസുകള്‍, പോലീസ് സ്‌റ്റേഷനുകള്‍, സൈബര്‍,ജനമൈത്രി,എന്റെ കൂട് തുടങ്ങിയ സ്ഥാപനങ്ങളുടെ ഫോണ്‍ നമ്പരുകളും ഈ മെയിലുകളും അടങ്ങിയതാണ് ഡയറക്ടറി. ഇന്‍ഡ്യയില്‍ ആദ്യമായാണ് ഒരു വനിത കമ്മീഷന്‍ സ്ത്രീകള്‍ക്കായി ഡയറക്ടറി പ്രസിദ്ധീകരിക്കുന്നത്.

ക്രോഡീകരിച്ച സത്രീ സംരക്ഷണ നിയമങ്ങളാണ് മറ്റൊരു പുസ്തകം. ഗാര്‍ഹിക ഹിംസക്കെതിരായ നിയമം സ്ത്രീധന നിരോധന നിയമം, പോക്‌സോ തുടങ്ങിയ നിയമങ്ങളിലെ പുതിയ മാറ്റങ്ങളും, മേരി റോയ് കേസ്, വിശാഖാ കേസ് എന്നിവയുടെ വിധിന്യായങ്ങളും ഇതിലുണ്ട്. വിമന്‍ പ്രൊട്ടക്ഷന്‍ ഓഫീസര്‍മാരുടെ വിലാസവും ഫോണ്‍ നമ്പരും ഉണ്ട്. പ്രസിദ്ധീകരണങ്ങളെല്ലാം സൗജന്യമാണ്.

കമ്മീഷന്റെ മലബാര്‍ മേഖലാ ഓഫീസ് കോഴിക്കോട് സിവില്‍ സ്‌റ്റേഷനിലെ ജില്ലാ പഞ്ചായത്ത് ഓഫീസ് സമുച്ചയത്തിലെ താഴത്തേ നിലയിലാണ്. ഫോണ്‍. 0495 2377590,ഇ-മെയില്‍: kwckkd@gmail.com

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *