ടൂള്‍കിറ്റ് കേസില്‍ നികിതയേയും ശന്തനുവിനെയും സൈബര്‍ സെല്‍ ചോദ്യംചെയ്തു

ന്യൂഡല്‍ഹി: ടൂള്‍കിറ്റ് കേസില്‍ മലയാളി അഭിഭാഷക നികിത ജേക്കബിനെയും എന്‍ജിനീയര്‍ ശന്തനു മുലുക്കിനെയും ഡല്‍ഹി പോലീസ് ചോദ്യംചെയ്തു. ദ്വാരകയില്‍ ഡല്‍ഹി പോലീസിന്റെ സൈബര്‍ സെല്‍ ഓഫീസിലായിരുന്നു ചോദ്യംചെയ്യല്‍. രാജ്യത്തിനെതിരേ സാമൂഹിക-സാംസ്‌കാരിക-സാമ്പത്തികയുദ്ധത്തിനു ഖലിസ്ഥാന്‍ അനുകൂലികളുമായി ചേര്‍ന്നു നീക്കം നടത്തിയെന്ന എഫ്‌ഐആറിന്റെ അടിസ്ഥാനത്തിലാണ് നടപടി. കര്‍ഷകസമരത്തെ പിന്തുണച്ച് സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തന്‍ബര്‍ഗ് പങ്കുവച്ച ടൂള്‍കിറ്റിനെപ്പറ്റി അന്വേഷിക്കുന്ന ഡല്‍ഹി പോലീസ് നേരത്തേ ബംഗളുരു ആക്ടിവിസ്റ്റ് ദിശ രവിയെ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍, നികിതയും ശന്തനുവും കോടതിയില്‍നിന്നു മുന്‍കൂര്‍ജാമ്യം നേടി.

Share
അഭിപ്രായം എഴുതാം