റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വാട്സ് ആപ്പിനും ടെലഗ്രാമിനും പകരമായി ഇന്ത്യയ്ക്ക് ഇനി സന്ദേശ് ആപ്

February 18, 2021 - 9:46 pm

ന്യൂഡൽഹി: വാട്സ് ആപ്പ്, ടെലഗ്രാം പോലുള്ള ഇൻസ്റ്റന്റ് മെസേജിങ് ആപ്ലിക്കേഷനുകൾക്ക് പകരമായി ഇന്ത്യയ്ക്ക് ഇനി ‘സന്ദേശ്’. നാഷണൽ ഇൻഫോമാറ്റിക്‌സ് സെന്റർ(എൻഐസി) സന്ദേശ് എന്ന പേരിൽ പുതിയ ആപ്പ് പുറത്തിറക്കി. സർക്കാർ ഉദ്യോഗസ്ഥർക്ക് ആശയവിനിമയം നടത്തുന്നതിനായി വാട്‌സ്ആപ്പിനെ പോലെ തയ്യാറാക്കിയ ഗവൺമെന്റ് ഇൻസ്റ്റന്റ് മെസേജിങ് സിസ്റ്റം പരിഷ്‌കരിച്ചതാണ് സന്ദേശ്.

സന്ദേശ് ആപ്പ് സർക്കാർ ഉദ്യോഗസ്ഥർക്കും സാധാരണ വ്യക്തികൾക്കും ഒരു പോലെ ഉപയോഗിക്കാനാകും. വാട്‌സ് ആപ്പിനെ പോലെ തന്നെ സന്ദേശും എൻ്റ് ടു എൻ്റ് എൻക്രിപ്ഷനോട് കൂടിയ മെസേജിങ് ആപ്പാണ്. കൂടാതെ സന്ദേശങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ തുടങ്ങിയവ അയക്കാൻ ഇത് ഉപയോഗിക്കാം. കൂടാതെ ഗ്രൂപ്പ് ചാറ്റ് സൗകര്യവും സന്ദേശിനുണ്ട്.

സർക്കാരിന്റെ ഇൻസ്റ്റന്റ് മെസേജിങ് സിസ്റ്റത്തിൽ നിന്ന് സന്ദേശിന്റെ എപികെ ഫയൽ ഡൗൺലോഡ് ചെയ്താൽ മാത്രമെ ആൻഡ്രോയിഡ് ഫോണുകളിൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ സാധിക്കൂ. ആൻഡ്രോയിഡ് 5.0 പതിപ്പിലും അതിന് ശേഷം പുറത്തിറങ്ങിയ ഫോണുകളിലുമാണ് സന്ദേശ് പ്രവർത്തിക്കുക. ഐഒഎസ് ഉപയോക്താക്കൾക്ക് ആപ്പ്‌സ്റ്റോറിൽ നിന്ന് സന്ദേശ് ഡൗൺലോഡ് ചെയ്യാം.

മൊബൈൽ നമ്പറോ ഇമെയിൽ ഐഡിയോ നൽകി സന്ദേശിൽ ലോഗിൻ ചെയ്യാൻ സാധിക്കും. സർക്കാർ ഐഡികൾക്ക് മാത്രമെ ഇമെയിൽ ഉപയോഗിച്ച് ലോഗിൻ ചെയ്യാൻ സാധിക്കുകയുള്ളൂ.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *