റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സംസ്ഥാനത്ത വാഹന പരിശോധന കര്‍ശനമാക്കുന്നു

February 17, 2021 - 10:39 pm

തിരുവനന്തപുരം: സംസ്ഥാനത്ത് വാഹന പരിശോധന കര്‍ശനമാക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്.അതിനായി അത്യാധുനീക കണ്‍ട്രോള്‍ റൂമുകള്‍ തയ്യാറായി. ഒരേസമയം രണ്ടുലക്ഷം വാഹനങ്ങള്‍ നിരീക്ഷിക്കാന്‍ കഴിയുന്ന വിധത്തിലാണ് കണ്‍ട്രോള്‍ റൂമുകളുടെ പര്രവര്‍ത്തനം.

തിരുവനന്തപുരം, ആലപ്പുഴ, കൊല്ലം,കോട്ടയം,പാലക്കാട്. മലപ്പുറം എന്നിവിടങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്‍റ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തിപ്പിച്ചുതുടങ്ങി. ഓട്ടോമേറ്റഡ് നമ്പര്‍ റെക്കഗ്നീഷ്യന്‍ ക്യാമറകളോടുകൂടിയാണ് ഇവ പ്രവര്‍ത്തിക്കുക. റഡാര്‍ സംവിധാനത്തിന്‍റെ സഹായത്തോടുകൂടിയാണ് ക്യാമറകള്‍ പ്രവര്‍ത്തിക്കുന്നത്. ഗതാഗത നിയമ ലംഘനങ്ങള്‍ കണ്ടെത്തിയാല്‍ മനുഷ്യ സഹായമില്ലാതെ പിഴ ചുമത്താന്‍ കഴിയുന്ന സംവിധാനമാണിതിനുളളത്. 2021 മാര്‍ച്ചുമാസത്തോടെ 14 ജില്ലകളിലും കണ്‍ട്രോള്‍ റൂമുകള്‍ സജ്ജമാകും. 2021 ല്‍ 50 ശതമാനം റോഡപകടങ്ങള്‍ കുറക്കുകയാണ് മോട്ടോര്‍ വാഹന വകുപ്പിന‍്‍റെ ലക്ഷ്യം.

വയര്‍ലെസ് ക്യാമറകളായതിനാല്‍ ഇടക്കിടെ സ്ഥാനം മാറ്റാനാകും. അതുകൊണ്ടുതന്നെ ക്യാമറയുളള സ്ഥലങ്ങളില്‍ വരുമ്പോള്‍ മാത്രം വാഹനത്തിന്‍റെ വേഗത കുറക്കാമെന്ന പഴയ നിലാട് ഇനി നടക്കില്ല. അമിത വേഗം പിടികൂടുന്നതിന് നാല് മൊബൈല്‍ യൂണിറ്റുകള്‍ കൂടി വരുന്നുണ്ട്. മാത്രമല്ല 700 ഓട്ടോമേറ്റഡ് നമ്പര്‍ റെക്കഗ്നീഷ്യന്‍ ക്യാമറകള്‍ കൂടി സ്ഥാപിക്കുന്നതിനുളള നടപടികള്‍ പുരോഗമിക്കുകയാണ്. സംസ്ഥാന കണ്‍ട്രോള്‍ റൂമിന്‍റെയും ആറു ജില്ലാ കണ്‍ട്രോള്‍ റൂമുകളുടെയും ഉദ്ഘാടനം മന്ത്രി എകെ ശശീന്ദ്രന്‍ നിര്‍വഹിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *