വൈദ്യുതി ബന്ധം വിച്ഛേദിച്ചതില്‍ പ്രതിഷേധിച്ച് ആത്മഹത്യക്ക് ശ്രമിച്ച ആള്‍ മരിച്ചു

തിരുവനന്തപുരം: വീട്ടിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചതില്‍ പ്രതിഷേധിച്ച് ആത്മഹത്യക്ക് ശ്രമിച്ച ആള്‍ മരിച്ചു.നെയ്യാറ്റിന്‍കര പെരുങ്കടവിള സ്വദേശി സനിലാണ് മരിച്ചത്. ചൊവ്വാഴ്ച (16.02.2021) വൈകുന്നേരമാണ് സനില്‍ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയത്.

കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വിമത സ്ഥാനാര്‍ത്ഥിയായി സനില്‍ മത്സരിച്ചിരുന്നു. താന്‍ മത്സരിച്ചതിലെ പ്രതികാരമാണ് വൈദ്യുതി ബന്ധം വിച്ഛേദിച്ചതിന്‍റെ പിന്നിലെന്നായിരുന്നു സനിലിന്‍റെ ആ രോപണം. എന്നാല്‍ ആരോപണം കെ.എസ് ഇ. ബി.നിഷേധിച്ചു. സനിലിന്‍റെ ജൂലൈ മുതലുളള ബില്‍ കുടുശികയാണെന്നും തുക അടച്ചില്ലെങ്കില്‍ 15 ദിവസത്തിന് ശേഷം വൈദ്യുതി വി്‌ച്ഛേദിക്കുമെന്ന് നോട്ടീസ് ജനുവരി 14 ന് നല്‍കിയിരുന്നുവെന്നും മാരായ മുട്ടം അസിസ്റ്റന്‍റ് എഞ്ചിനീയര്‍ പറഞ്ഞു. സനിലിന്‍റെ മാത്രമല്ല വേറെ ആറുവീട്ടില്‍കൂടി ഇന്നലെ വൈദ്യുതി വിച്ഛേദിച്ചിരുന്നുവെന്നും കെഎസ്ഇബി അറിയിച്ചു.

സനിലുമായി വ്യക്തിപരമായി യാതൊരു പ്രശനവുമില്ലെന്നും , വൈദ്യുതി ബന്ധം വിച്ഛേദിക്കാന്‍ കെഎസ്ഇബി അധികൃതരെ താന്‍ നിര്‍ബ്ബന്ധിച്ചിരുന്നുവെന്ന സനിലിന്‍റെ മകന്‍റെ ആരോപണം പഞ്ചായത്ത് പ്രസിഡന്‍റ് നിഷേധിച്ചു. വൈകിട്ട 5 മണിക്ക് മുമ്പായി ബില്ലടക്കാമെന്ന് കെഎസ്ഇബി അധികൃതരെ അറിയിച്ചിരുന്നതായി സനിലിന്‍റെ മകന്‍ പറഞ്ഞു . അത് കേള്‍ക്കാതെയാണ് വൈദ്യുതി വിച്ഛേദിച്ചത്.

ഗുരുതരമായി പൊളളലേറ്റ സനിലിനെ മെഡിക്കല്‍ കോളേജാശുപത്രില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

Share
അഭിപ്രായം എഴുതാം