റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇനി ടൈപ്പ് ചെയ്യണ്ട, ശബ്ദ സന്ദേശ ഫീച്ചറുമായി ട്വിറ്റര്‍

February 17, 2021 - 10:45 pm

ന്യൂഡല്‍ഹി:ശബ്ദ സന്ദേശ ഫീച്ചറുമായി ട്വിറ്റര്‍ ഇന്ത്യ. 140 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഡയരക്ട് മെസേജ് വഴി ശബ്ദ സന്ദേശങ്ങള്‍ അയക്കുന്നതിനുള്ള ഫീച്ചറാണ് ആന്‍ഡ്രോയ്ഡ്, ഐഒഎസ് ഉപയോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നത്. ഇന്ത്യ, ബ്രസീല്‍, ജപ്പാന്‍ എന്നിവയുള്‍പ്പെടെ തിരഞ്ഞെടുത്ത കുറച്ച് രാജ്യങ്ങളിലാണ് പുതിയ ഫീച്ചര്‍ ട്വിറ്റര്‍ അവതരിപ്പിച്ചത്.ട്വിറ്ററിലെ വോയ്സ് റെക്കോര്‍ഡിംഗ് ഐക്കണില്‍ ടാപ്പുചെയ്ത് ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്ക് നിലവിലുള്ളതോ അല്ലെങ്കില്‍ പുതിയതോ ആയ ചാറ്റിലേക്ക് വോയ്സ് സന്ദേശങ്ങള്‍ അയയ്ക്കാന്‍ കഴിയും. ശബ്ദ സന്ദേശം പൂര്‍ത്തിയായിക്കഴിഞ്ഞാല്‍, ഐക്കണില്‍ ടാപ്പുചെയ്ത് അയയ്ക്കാന്‍ കഴിയും. ഐഒഎസ് ഉപയോക്താക്കള്‍ക്ക് അവരുടെ സന്ദേശം റെക്കോര്‍ഡുചെയ്യാനും ഹോള്‍ഡ് ചെയ്യാനും ഓപ്ഷനുണ്ട്, തുടര്‍ന്ന് സൈ്വപ്പുചെയ്ത് റിലീസ് ചെയ്ത് അത് അയക്കാനാവും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *