റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പൊതുവിഭാഗം (ഇൻസ്റ്റിറ്റിയൂഷൻ) റേഷൻകാർഡുകളുടെ വിതരണോദ്ഘാടനം ഫെബ്രുവരി 15ന്

February 14, 2021 - 5:03 pm

തിരുവനന്തപുരം: പുതുതായി രൂപീകരിച്ച എൻ.പി(ഐ) (പൊതുവിഭാഗം-ഇൻസ്റ്റിറ്റിയൂഷൻ) എന്ന വിഭാഗം റേഷൻ കാർഡുകളുടെ സംസ്ഥാനതല വിതരണ ഉദ്ഘാടനം ഫെബ്രുവരി 15ന് വൈകുന്നേരം അഞ്ച് മണിക്ക് കോട്ടയം ബസേലിയസ് കോളേജ് ഓഡിറ്റോറിയത്തിൽ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമൻ നിർവഹിക്കും. സംസ്ഥാനത്ത് സർക്കാർവക റേഷൻ പെർമിറ്റ് ഇല്ലാത്ത വൃദ്ധസദനങ്ങൾ, കന്യാസ്ത്രീമഠങ്ങൾ, അഗതി മന്ദിരങ്ങൾ, ആശ്രമങ്ങൾ, ക്ഷേമാശുപത്രികൾ, ക്ഷേമ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ അധിവസിക്കുന്ന രാജ്യത്തുള്ള ഒരു റേഷൻ കാർഡിലും ഉൾപ്പെട്ടിട്ടില്ലാത്തവർക്ക് പൊതുവിതരണ സമ്പ്രദായ പ്രകാരമുള്ള റേഷൻ വിഹിതം ലഭിക്കുന്നതിനായാണ് പുതിയ വിഭാഗം രൂപീകരിച്ചത്.
പി.എൻ.എക്സ്. 804/2021

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *