റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊല്ലത്ത് 15കാരിയെ പീഡിപ്പിച്ച് ​ഗർഭിണിയാക്കി, പിതാവ് അറസ്റ്റിൽ

February 11, 2021 - 4:57 pm

കൊല്ലം: കൊല്ലത്ത് പതിനഞ്ചുകാരിക്ക് ക്രൂരപീഡനം. ചാത്തന്നൂരാണ് സംഭവം. പിതാവും സഹോദരന്റെ സുഹൃത്തും ചേർന്നാണ് പീഡിപ്പിച്ചത്. പെൺകുട്ടി നിലവിൽ മൂന്ന് മാസം ​ഗർഭിണിയാണ്.

കൗൺസിലിം​ഗിലാണ് പീഡന വിവരം പുറത്തായത്. കഴിഞ്ഞ വർഷം നവംബർ മുതൽ പിതാവ് പീഡിപ്പിച്ചിരുന്നതായി പെൺകുട്ടി മൊഴി നൽകി. പെൺകുട്ടിയുടെ വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തി. സംഭവത്തിൽ പെൺകുട്ടിയുടെ പിതാവായ 45 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. കേസിൽ അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *