കാസർകോട്: കേരള സർക്കാർ സ്ഥാപനമായ സി-ആപ്റ്റും സാങ്കേതിക വിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടത്തുന്ന ഫെബ്രുവരി 17ന് ക്ലാസ് ആരംഭിക്കുന്ന ഒരു വർഷം ദൈർഘ്യമുള്ള പി.എസ്.സി അംഗീകരിച്ച സർട്ടിഫിക്കറ്റ് ഇൻ ഓഫ്‌സെറ്റ് പ്രിന്റിംഗ് ടെക്‌നോളജി കോഴ്‌സിൽ കോഴിക്കോട് ഉപകേന്ദ്രത്തിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. ചേരാനാഗ്രഹിക്കുന്നവർ ഒറിജിനൽ സർട്ടിഫിക്കറ്റുകൾ സഹിതം ഫെബ്രുവരി 17, 18 തീയ്യതികളിൽ നേരിട്ട് മലബാർ ഗോൾഡിന് സമീപമുള്ള സി-ആപ്റ്റ് ട്രെയിനിംഗ് ഡിവിഷനിൽ ഹാജരാകേണ്ടതാണ്. വിശദവിവരങ്ങൾക്ക് സി-ആപ്റ്റ്, നെല്ലിക്കോട് സ്‌ക്കൂൾ ബിൽഡിംഗ്, ടി.പി ശങ്കരൻ റോഡ്, ചേവായൂർ (പി.ഒ), കോഴിക്കോട് ഫോൺ 0495 2356591, 0495 2723666. ഇമെയിൽ: kozhikode@captkerala.com
അറിയിപ്പുകള്‍
ന

സീറ്റൊഴിവ്
February 11, 2021 - 5:26 pm



