റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊവിഡ് വാക്‌സിനേഷന്‍ യജ്ഞത്തിന്റെ ഭാഗമായി ദുബായിലെ സിഖ് ഗുരുദ്വാരകളും

February 10, 2021 - 10:43 am

അബുദാബി: ദുബായിലെ സിഖ് ഗുരുദ്വാരയ്ക്ക് പുറത്ത് തെക്കുകിഴക്കന്‍ ഏഷ്യന്‍ തൊഴിലാളികളുടെ തിരക്ക് സാധാരണമാണ്. കാരണം പാവപ്പെട്ടവര്‍ക്ക് എല്ലായ് പ്പോഴും സൗജന്യ ഭക്ഷണം ഒരുക്കി കാത്തിരിക്കുന്ന ദുബായിലെ കേന്ദ്രങ്ങളിലൊന്നാണ് ഈ ഗുരുദ്വാരകള്‍. എന്നാല്‍ കഴിഞ്ഞ ഒരാഴ്ചയായി ഭക്ഷണത്തേക്കാള്‍ വലിയ സമ്മാനമാണ് സിഖ് ക്ഷേത്രങ്ങള്‍ വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയവര്‍ക്കായി നല്‍കുന്നത്. കൊവിഡ് വാക്‌സിനാണത്.
ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വേഗതയേറിയ കുത്തിവയ്പ്പ് ഡ്രൈവില്‍ ഭാഗമാവുകയായിരുന്നു സിഖ് ഗുരുദ്വാരകളും. പലതരത്തിലുള്ള പ്രശ്‌നങ്ങള്‍ കൊണ്ട് വാക്‌സിന്‍ എടുക്കാന്‍ സാധിക്കാത്ത, എന്നാല്‍ വാക്‌സിന്‍ എടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കാണ് കൊവിഡ് വാക്‌സിന്റെ ഫസ്റ്റ് ഡോസ് നല്‍കിയതെന്ന് ഗുരുദ്വാര ചെയര്‍മാന്‍ സുരേന്ദര്‍ സിംഗ് കാന്ധാരി പറഞ്ഞു. ക്ഷാമവും പുതിയ നിയന്ത്രണങ്ങളും കാരണം മറ്റെവിടെയെങ്കിലും വാക്‌സിനേഷന്‍ എടുക്കുന്നതില്‍ പരാജയപ്പെട്ട മുന്‍നിര മെഡിക്കല്‍ തൊഴിലാളികള്‍ അടക്കമുള്ളവര്‍ വാക്‌സിനു വേണ്ടി എത്തിയതായും അദ്ദേഹം പറഞ്ഞു. ചൈനീസ് നിര്‍മിത വാക്‌സിന്റെ 5,000 ഷോട്ടുകളാണ് എല്ലാ പ്രായത്തിലുമുള്ളവര്‍ക്കും നല്‍കാനായി ക്ഷേത്ര മാനേജ്‌മെന്റ് സംഘടിപ്പിച്ചത്. സിഖ് ആരാധനാലയത്തിലെ ട്രസ്റ്റികള്‍ തമീറ ഹെല്‍ത്ത് കെയര്‍ കമ്പനിയുമായി വാക്‌സിന്‍ കരാര്‍ ഒപ്പിട്ടിരുന്നു. ഇതിന്റെ ഭാഗമായാണ് ആയിരക്കണക്കിന് വരുന്ന ഡ്രൈവര്‍മാര്‍, പലചരക്ക് കട തൊഴിലാളികള്‍, ക്ലാര്‍ക്കുകള്‍, ഡോക്ടര്‍മാര്‍ എന്നിവര്‍ക്ക് വാക്‌സിന്‍ നല്‍കിയത്. ഈ പകര്‍ച്ചവ്യാധിയുടെ സമയത്ത് തങ്ങള്‍ക്ക് സമൂഹത്തെ സേവിക്കാന്‍ കഴിയുന്ന ഒരേയൊരു മാര്‍ഗ്ഗമാണിതെന്നും അദ്ദേഹം വ്യ്ക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *