ന്യൂഡല്‍ഹി: കഴിഞ്ഞ വര്‍ഷം സിവില്‍ സര്‍വീസ് പ്രായപരിധി അവസാനിച്ചവര്‍ക്ക് 2020 കൊവിഡ് വര്‍ഷമായി കണ്ട് ഒരവസരം കൂടി നല്‍കുന്ന കാര്യം പരിഗണിയിലെടുക്കാന്‍ കേന്ദ്രത്തോട് സുപ്രിം കോടതി ആവശ്യപ്പെട്ടു.”ഈ വര്‍ഷം നിങ്ങള്‍ പ്രായപരിധി അത്ര കര്‍ക്കശമാകുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നില്ല. അസാധാരണമായ സാഹചര്യങ്ങളുണ്ടായിരുന്നു എന്നാണ് കേന്ദ്രത്തോട് ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് പറഞ്ഞത്. കേന്ദ്രത്തിന് വേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ് വി രാജു ഹാജരായിരുന്നു. മുതിര്‍ന്ന അഭിഭാഷകന്‍ ശ്യാം ദിവാനാണ് വിഷയത്തില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നത്. മുന്‍കാലങ്ങളിലും ഇത്തരം ഇളവ് നല്‍കിയിട്ടുണ്ടെന്ന് ഉദ്യോഗര്‍ത്ഥികളെ പ്രതിനിധാനം ചെയ്ത് ദിവാന്‍ പറഞ്ഞപ്പോള്‍”ഇത് നയപരമായ തീരുമാനമാണെന്ന് നിങ്ങള്‍ക്ക് എല്ലായ്‌പ്പോഴും വാദിക്കാം. എന്നാല്‍ ഒരു പോംവഴി ഉണ്ടോ? പ്രായം മാറ്റാന്‍ പാടില്ലെന്നും ഞങ്ങള്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍ ഇത് മുന്‍കാലങ്ങളില്‍ ചെയ്തതാണെങ്കില്‍, ഒറ്റത്തവണ നടപടിയായി ഇത് സാധ്യമാണോ? ഇക്കാര്യങ്ങളില്‍ കേന്ദ്രത്തിന്റെ മറുപടി തേടുന്നുവെന്നുമാണ് കോടതി പറഞ്ഞത്.



