റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: ഫെബ്രുവരി 5 മുതല്‍ ആഗസ്‌റ്റ്‌ 3 വരെയുളള കാലയളവില്‍ റദ്ദാക്കാന്‍ സാധ്യതയുളള റാങ്ക്‌ പട്ടികകളുടെ കാലാവധി ആഗസറ്റ്‌ നാലുവരെ നീട്ടാന്‍ പിഎസ്‌.സി തീരുമാനിച്ചു. ഇതോടെ ഒരു ദിവസം മുതല്‍ ആറുമാസം വരെ റാങ്ക്‌ പട്ടികകള്‍ക്ക്‌ കാലാവധി നീട്ടിലഭിക്കും. 493 റാങ്ക്‌ ലിസ്റ്റുകള്‍ക്കാണ് ‌ ഈ ആനുകൂല്യം ലഭിക്കുക. ഫെബ്രൂവരി മൂന്നുമുതല്‍ ആഗസ്റ്റ് ‌രണ്ടുവരെയുളള റാങ്ക്‌ പട്ടികകളുടെ കാലാവധി നീട്ടാനാണ്‌ മന്ത്രിസഭായോഗം നിര്‍ദ്ദശിച്ചതെങ്കിലും പി.എസ്.സി യോഗം ചേര്‍ന്നത്‌ ഫെബ്രുവരി 5 നായിനാല്‍ മൂന്നുമുതലുളള റാങ്കുപട്ടികകള്‍ മാത്രമേ നീട്ടാനാവൂ .

റാങ്ക്‌ പട്ടികകളുടെ കാലാവധി നീട്ടാന്‍ പിഎസ്‌ സിക്ക്‌ അധിരാകാരമില്ല. അതിനാല്‍ മന്ത്രിസഭാ യോഗത്തിന്റെ തീരുമാനത്തില്‍ കമ്മീഷന്‍ ഭേതഗതി വരുത്തിയാണ്‌ കേരളാ പബ്ലിക്ക്‌ സര്‍വീസ്‌ കമ്മീഷന്‍ റൂള്‍സ്‌ ഓഫ്‌ പ്രോസീജിയറിലെ ചട്ടം 1(3)ന്റെ പ്രൊവിസോ പ്രകാരം റാങ്ക്‌ പട്ടികകള്‍ നീട്ടാന്‍ പിഎസ്‌ സി തീരുമാനിച്ചത്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *