കൊച്ചി: സര്‍ക്കാര്‍ സ്ഥാപനമെന്ന് തോന്നിപ്പിക്കുന്ന വിധം സര്‍ക്കാരിതര സംഘടനകള്‍ക്ക് പേര് നല്‍കരുതെന്ന് ഹൈക്കോടതി. സംസ്ഥാന, ദേശീയ ,കേന്ദ്ര തുടങ്ങിയ വാക്കുകള്‍ സംഘടനയുടെ പേരിനൊപ്പം ചേര്‍ക്കുന്നത് കഴിയുന്നതും ഒഴിവാക്കണമന്ന് ചീഫ് ജസറ്റീസ് എസ് മണികുമാര്‍ ,ജസറ്റീസ് ഷാജി പി.ചാലി എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു. ഇക്കാര്യത്തില്‍ സംസ്ഥാന രജിസ്‌ട്രേഷന്‍ ഐജി രണ്ടുമാസത്തിനകം തീരുമാനമെടുക്കമെന്നും ഡിവിഷന്‍ ബെഞ്ച് നിര്‍ദ്ദേശിച്ചു.
കണ്ണൂര്‍ നഗരസഭയിലെ അനധികൃത കെട്ടിട നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കണ്ണൂര്‍ ചേലാട് ആസ്ഥാനമായ സ്റ്റേറ്റ് എന്‍വയണ്‍മെന്‍റ് പ്രൊട്ടന്‍ കൗണ്‍സില്‍ നല്‍കിയ ഹര്‍ജി തീര്‍പ്പാക്കിയുളള ഉത്തരവിലാണ് ഈ നിര്‍ദ്ദേശം .
കെട്ടിട നിര്‍മ്മാണത്തിലെ നിയമപരമായ അപാകതകള്‍ ക്രമപ്പെടുത്തി നല്‍കണമെന്നാവശ്യപ്പെട്ട് കെട്ടിട ഉടമ നഗരസഭക്ക് അപേക്ഷ നല്‍കിയത് കണക്കിലെടുത്താണ് ഹര്‍ജി തീര്‍പ്പാക്കിയത്. ഹര്‍ജി നല്‍കിയ സംഘടനയുടെ പേരിലെ സ്‌റ്റേറ്റ് എന്ന വാക്ക് സംഘടന സര്‍ക്കാരിന്റെ ഭാഗമാണെന്ന തോന്നലുണ്ടാക്കുമെന്നും ഇത് പൊതുജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ ഉണ്ടാക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി.



