റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തെരഞ്ഞെടുപ്പ പ്രചാരണത്തിന്‌ തുടക്കം കുറിക്കാന്‍ ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെപി നദ്ദ 3/02/21ബുധനാഴ്ച തിരുവനന്തപുരത്തെത്തും

February 2, 2021 - 9:54 am

തിരുവനന്തപുരം: തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിന്‌ തുടക്കം കുറിക്കാന്‍ ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെപി നദ്ദ 3/02/21 ബുധനാഴ്ച തിരുവനന്തപുരത്തെത്തും. 3,4 തീയതികളില്‍ അദ്ദേഹം കേരളത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ സന്ദര്‍ശനം നടത്തും. പാര്‍ട്ടി യോഗങ്ങള്‍ക്കുപുറമേ പ്രമുഖ വ്യക്തികളുമായും സാമുദായിക നേതാക്കളുമായും ചര്‍ച്ചകള്‍ നടത്തും.

ബുധനാഴ്ച ഉച്ചക്ക്‌ 12 മണിക്ക്‌ തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന നദ്ദയെ പാര്‍ട്ടി പ്രവര്‍ത്തകര്‍ സ്വീകരിച്ച്‌ ബൈക്ക് റാലിയോടെ നഗരത്തിലേക്ക്‌ ആനയിക്കും. പാര്‍ട്ടി മണ്ഡലം ഭാരവാഹികളുടേയും ജനപ്രതിനിധികളുടേയും യോഗത്തിലും അദ്ദേഹം പങ്കെടുക്കും. നാലിന്‌ തൃശൂരില്‍ നടക്കുന്ന പൊതു സമ്മേളനത്തിലും നദ്ദ പങ്കെടുക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *