റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ആറ്റുകാല്‍ പൊങ്കാല പണ്ടാര അടുപ്പില്‍ മാത്രം

February 1, 2021 - 8:25 am

തിരുവനന്തപുരം: ഇത്തവണ പണ്ടാര അടുപ്പില്‍ മാത്രമേ പൊങ്കാല ഉണ്ടാവൂ. പൊങ്കാലയിടാന്‍ ആഗ്രഹിക്കുന്നവര്‍ അവരവരുടെ വീടുകളില്‍ ചെയ്യണമെന്ന്‌ ട്രസ്റ്റ് ‌നിര്‍ദ്ദേശിച്ചു. ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യുന്ന നിശ്ചിത എണ്ണം ഭക്തര്‍ക്ക്‌ ആറ്റുകാല്‍ ക്ഷേത്ര വളപ്പില്‍ പൊങ്കാലക്ക്‌ സൗകര്യം ഒരുക്കാനുളള തീരുമാനം ക്ഷേത്ര ട്രസ്റ്റ്‌ ഭരണസമിതി യോഗം ഉപേക്ഷിച്ചു.

പൊങ്കാല ദിവസം ഭക്തര്‍ക്ക്‌ കോവിഡ്‌ പ്രോട്ടോകോള്‍ അനുസരിച്ചായിരിക്കും ദര്‍ശനം അനുവദിക്കുക. ക്ഷേത്ര പരിസരത്ത്‌ പൊങ്കാലയിടാന്‍ അനുവാദം നല്‍കിയാല്‍ അവസരം തേടി പല കോണുകളില്‍ നിന്നും ശുപാര്‍ശയുണ്ടാവും . അത്‌ നിറവേറ്റാന്‍ ബുദ്ധിമുട്ടിലായതിനാലാണ്‌ തീരുമാനം മാറ്റിയത്‌.

പ്രധാന ചടങ്ങായ കുത്തിയോട്ടത്തിനും നിയന്ത്രണമുണ്ടാകും. പണ്ടാര ഓട്ടം മാത്രമേ ഉണ്ടാകൂ. ഇതിനുളള ബാലനെ ഓട്ടത്തിന്റെ നടത്തിപ്പുകാരനായ രാധാകൃഷ്‌ണന്‍ ആചാരിയാണ്‌ വര്‍ഷങ്ങളായി തെരഞ്ഞെടുക്കുന്നത്‌. അത്‌ ഇത്തവണയും തുടരും. ആചാരപരമായ ചടങ്ങുകള്‍ നടത്തുന്നതിനുവേണ്ടി മാത്രമാണ്‌ പണ്ടാര ഓട്ടവും പണ്ടാര അടുപ്പിലെ പൊങ്കാലയും നടത്തുന്നത്‌. മറ്റുചടങ്ങുകളെല്ലാം കോവിഡ്‌ മാനദണ്ഡം അനുസരിച്ചാവും നടത്തുകയെന്നും ക്ഷേത്ര ട്രസ്‌റ്റ് ‌സെക്രട്ടറി ശിശുപാലന്‍ നായര്‍ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *