റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ശില്‍പി ജോണ്‍സണ്‍ വേലൂര്‍ നിര്യാതനായി

February 1, 2021 - 8:19 am

തൃശൂര്‍: ശില്‍പിയും കാലടി സര്‍വകലാശാല ശില്‍പകലാ വിഭാഗം അസിസ്റ്റന്റ്‌ പ്രൊഫസറുമായിരുന്ന ജോണ്‍സണ്‍ വേലൂര്‍(58) നിര്യാതനായി. കരള്‍ സംബന്ധമായ രോഗത്തിന്‌ ചികിത്സയിലായിരുന്നു. 30.01.2021 ശനിയാഴ്‌ച രാത്രി ആയിരുന്നു അന്ത്യം.

കക്കയത്ത് സ്ഥാപിച്ചിരുന്ന അടിയന്തിരാവസ്ഥ രക്തസാക്ഷി രാജന്റെ പ്രതിമ നിമ്മിച്ചത്‌ ജോണ്‍സണായിരുന്നു. മഹാത്മഗാന്ധി, കെ.ആര്‍.നാരായണന്‍, എപിജെ അബ്‌ദുള്‍കലാം, അര്‍ണോസ്‌ പാതിരി തുടങ്ങിയവരുടെ പ്രതിമകള്‍ അദ്ദേഹത്തിന്‍റേതായി കേരളത്തില്‍ പലയിടങ്ങളിലുമുണ്ട്‌.

കാളിക്കറ്റ്‌ യൂണിവേഴ്‌സിറ്റിയിലും കോഴിക്കോട്‌ മാനാഞ്ചിറ മൈതാനത്തും പ്രതിമകള്‍ തീര്‍ത്തു. കോഴിക്കോട്‌ ഗുരുവായൂരപ്പന്‍ കോളേജിലെ ബുദ്ധ പ്രതിമയും 1994ല്‍ മാനാഞ്ചിറ മൈതാനത്തിന്‍റെ കിഴക്കുഭാഗത്ത്‌ ചിരട്ട കൊണ്ടുളള മുതലയും വേലൂര്‍ മണിമലക്കാവ്‌ ക്ഷേത്രത്തിലെ കുതിരവേലയ്‌ക്ക്‌ ഫൈബര്‍ കൊണ്ടുണ്ടാക്കിയ ഭാരം കുറഞ്ഞ കുതിരകളും ഏറെ ശ്രദ്ധേയമായിരുന്നു.

വേലൂര്‍ വേങ്ങിലശ്ശേരി മണിമലര്‍ കാവിന്‌ സമീപം ഒലക്കേങ്കില്‍ പറഞ്ചപ്പന്റെ മകനാണ്‌ . ഭാര്യ: ക്ലാര. മക്കള്‍:ജ്യോത്സന,ജ്യോത്സ്യന്‍.മരുമകന്‍: വിപിന്‍. സംസ്‌കാരം നടത്തി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *