റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

50 കാരിയുടെ കാമുകന്മാര്‍ തമ്മില്‍ ഏറ്റുമുട്ടി ഒരാള്‍ക്ക്‌ ഗുരുതര പരിക്ക്‌

January 30, 2021 - 12:54 pm

കൊച്ചി: 50 വയസുകാരിയുടെ കാമുകന്മാര്‍ തമ്മില്‍ ഏറ്റുുമുട്ടി ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കിഴക്കമ്പലം ശ്രീമന്ദിരത്തില്‍ സന്തോഷ്‌കുമാര്‍ (38) ആണ്‌ പരിക്കേറ്റത്‌. ഇയാളെ എറണാകുളം ജനറല്‍ ആശുപത്രി തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട്‌ കോട്ടയം കടുത്തുരുത്തി ഉളളാട്ട്‌ വീട്ടില്‍ സജിമോന്‍ പത്രോസ്‌ (51) അറസ്‌റ്റിലായി. ഇയാള്‍ക്കെതിരെ കൊലപാതക ശ്രമത്തിന്‌ കേസെടുത്തു.

ഭാര്യയും മക്കളുമുളള സജിമോന്‍ പത്രോസ്‌ ചേനക്കാലായില്‍ വാടകയ്‌ക്ക താമസിക്കുന്ന സ്‌ത്രീയോടൊപ്പമാണ്‌ താമസിച്ചിരുന്നത്‌. ഇതിനിടെ സ്‌ത്രീക്ക്‌ സന്തോഷ്‌കുമാര്‍ എന്ന യുവാവുമായി ബന്ധമുണ്ടെന്ന്‌ സജിമോന്‍ കണ്ടെത്തുകയായിരുന്നു. ഇത്‌ കയ്യോടെ പിടികൂടുന്നതിനായി പുറത്തുപോകുന്നതായി നടിച്ച്‌ സജിമോന്‍ വീടിനടുത്തുതന്നെ ഒളിച്ചുനില്‍ക്കുകയായിരുന്നു. ഇതറിയാതെ സന്തോഷ്‌കുമാര്‍ വീട്ടിലെത്തി അകത്തുകയറിയെങ്കിലും സജിമോന്‍ പരിസരത്തുണ്ടെന്ന്‌ സന്തോഷിന്‌ സംശയം തോന്നി. ശുചിമുറിയില്‍ കയറി ഒളിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. പുറത്തുവന്ന സന്തോഷിനെ സജിമോന്‍ കമ്പി വടികൊണ്ട്‌ തലക്കടിക്കുകയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *