റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

താൻ ഉറച്ച കോൺഗ്രസ്സുകാരൻ, പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കുമെന്ന് ധര്‍മ്മജന്‍ ബോൾഗാട്ടി , ബാലുശ്ശേരി മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായേക്കുമെന്ന് സൂചന

January 29, 2021 - 12:53 pm

കോഴിക്കോട്: പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി. വിവിധ മണ്ഡലങ്ങളില്‍ തന്റെ പേര് പറഞ്ഞുകേള്‍ക്കുന്നുണ്ടെന്നും ഉറപ്പ് കിട്ടിയിട്ടില്ലെന്നും ധര്‍മ്മജന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

‘ഞാന്‍ ഉറച്ച കോണ്‍ഗ്രസുകാരനാണ്. പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കും. എന്റെ പേര് വരാന്‍ സാധ്യതയുണ്ട്. വിവിധ മണ്ഡലങ്ങളില്‍ പറഞ്ഞുകേള്‍ക്കുന്നുണ്ട്, ഉറപ്പ് കിട്ടിയിട്ടില്ല. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മത്സരരംഗത്തുണ്ടാവും അത് തീര്‍ച്ചയാണ്’, ധര്‍മ്മജന്‍ പറയുന്നു.

നിയമസഭ തെരഞ്ഞെടുപ്പില്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയും സ്ഥാനാര്‍ത്ഥിയാകാന്‍ പരിഗണിക്കുന്നവരുടെ പട്ടികയിലുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ധര്‍മ്മജനെ കോണ്‍ഗ്രസാണ് സ്ഥാനാര്‍ത്ഥിയാക്കാന്‍ പരിഗണിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *