ചെന്നൈ: തമിഴ്നാട് മയിലാടുതുെറെയ്ക്കു സമീപം അമ്മയെയും മകനെയും കൊന്ന് 17 കിലോ സ്വര്‍ണം കൊള്ളയടിച്ചു. സിര്‍ക്കഴി നഗരത്തിലെ ജ്വല്ലറി ഉടമയായ ധന്‍രാജ് ചൗധരിയുടെ ഭാര്യ ആശ (45), മകന്‍ അഖില്‍ (25) എന്നിവരാണു കൊല്ലപ്പെട്ടത്. പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെടുകയും രണ്ടുപേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. മണിബാലെന്നയാളാണു വെടിവയ്പില്‍ മരിച്ചത്. ധന്‍രാജിന്റെ വസതിയില്‍ അതിക്രമിച്ചു കയറിയ സംഘം വീട്ടുകാരെ ബന്ദികളാക്കിയാണ് കവര്‍ച്ച നടത്തിയത്. ധന്‍രാജിന്റെ ഭാര്യയും മകനും സംഭവസ്ഥലത്തുതന്നെ മരിച്ചു. ഗുരുതരപരുക്കുകളോടെ ധന്‍രാജിനെയും മരുമകളെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പ്രദേശവാസികള്‍ നല്‍കിയ സൂചനയനുസരിച്ച് എരുക്കൂറിനു സമീപം വയലില്‍ മോഷ്ടാക്കള്‍ ഒളിച്ചിരിക്കുന്നതായി വിവരം ലഭിച്ചു. സ്ഥലത്തെത്തിയ പോലീസിനെ ആക്രമിച്ച് രക്ഷപ്പെടാനുള്ള സംഘത്തിന്റെ ശ്രമം ഏറ്റുമുട്ടലിന് കാരണമാവുകയായിരുന്നു.മനീഷ്, രമേഷ് എന്നിവര്‍ പോലീസ് കസ്റ്റഡിയിലായി. പോലീസിനെ കബളിപ്പിച്ച് ഓടിരക്ഷപ്പെട്ട ഒരാള്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കി.



