ബെംഗളൂരു: അനധികൃത സ്വത്ത് സമ്പാദന കേസില്‍ നാല് വര്‍ഷത്തെ ശിക്ഷ പൂര്‍ത്തിയാക്കി അണ്ണാഡിഎംകെ മുന്‍ ജനറല്‍ സെക്രട്ടറി വി.കെ. ശശികല 27/01/21 ബുധനാഴ്ച ജയില്‍ മോചിതയാകും. രാവിലെ 10:30ന് ജയില്‍ മോചന ഉത്തരവ് ആശുപത്രിയില്‍ കഴിയുന്ന ശശികലയ്ക്ക് കൈമാറും. കൊവിഡ് ബാധിച്ച് ബംഗളൂരു വിക്ടോറിയ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനാല്‍ ഉടന്‍ ചെന്നൈയില്‍ എത്തില്ല. മുന്‍ മുഖ്യമന്ത്രി അണ്ണാദുരെയുടെ ജന്മദിനമായ ഫെബ്രുവരി മൂന്നിന് എത്താനാണ് ശ്രമം.ചെന്നൈയിലെത്തിയാല്‍ ആദ്യ നടപടി മറീനയിലെ ജയലളിതാ സ്മാരകം സന്ദര്‍ശനമായിരിക്കും. കൊവിഡ് ലക്ഷണങ്ങള്‍ കുറഞ്ഞതിനെ തുടര്‍ന്ന് ശശികലയെ ഇന്നലെ തീവ്രപരിചരണ വിഭാഗത്തില്‍ നിന്ന് വാര്‍ഡിലേക്ക് മാറ്റിയിരുന്നു. പരപ്പന അഗ്രഹാര ജയില്‍ അധികൃതര്‍ രാവിലെ ആശുപത്രിയില്‍ എത്തി മോചന നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കും.ശിക്ഷ കഴിഞ്ഞ് തിരികെയെത്തുന്ന ശശികലയ്ക്ക് വന്‍ സ്വീകരണം നല്‍കാനാണ് അനുയായികളുടെ പദ്ധതി. ബെംഗ്ലൂരു മുതല്‍ ആയിരം വാഹനങ്ങളുടെ അകമ്പടിയോടെയുള്ള സ്വീകരണറാലിയാണ് നിശ്ചയിച്ചിരിക്കുന്നത്. ചെന്നൈയില്‍ ശക്തിപ്രകടനവും നടത്തും. ശശികലയോടെ വരവോടെ അണ്ണാഡിഎംകെ പിളരുമെന്നാണ് ദിനകരപക്ഷത്തിന്റെ അവകാശവാദം. അസംതൃപ്തരായ പനീര്‍സെല്‍വം പക്ഷത്തെ നേതാക്കള്‍ പാര്‍ട്ടി വിടുമെന്നാണ് വാദം.ശശികലയുടെ വരവ് തിരഞ്ഞെടുപ്പ് പ്രചാരണ വേദിയാക്കി മാറ്റാനാണ് അമ്മാ മുന്നേറ്റ കഴകത്തിന്റെ തീരുമാനം. എന്നാല്‍ വോട്ടുഭിന്നത തടയാന്‍ ശശികലയെ അണ്ണാഡിഎംകെയ്ക്ക് ഒപ്പം നിര്‍ത്താനുള്ള ശ്രമത്തിലാണ് ബിജെപി. ചര്‍ച്ചകള്‍ക്കായി ജെ പി നദ്ദ ശനിയാഴ്ച ചെന്നൈയിലെത്തും.




