റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

റെക്കോർഡും കടന്ന് ഇന്ധന വില കുതിക്കുന്നു

January 27, 2021 - 11:32 am

ന്യൂഡല്‍ഹി: സര്‍വകാല റെക്കോർഡും കടന്ന് ഇന്ധന വില കുതിക്കുന്നു. പെട്രോള്‍, ഡീസല്‍ വില വീണ്ടും കൂട്ടി.പെട്രോളിന് 25 പൈസയും ഡീസലിന് 26 പൈസയുമാണ് ഇന്നു കൂട്ടിയത്. തിരുവനന്തപുരം നഗരത്തില്‍ പെട്രോള്‍ വില ലിറ്ററിന് 88.58 രൂപയും തലസ്ഥാന ജില്ലയിലെ ഗ്രാമീണ മേഖലയില്‍ പെട്രോള്‍ വില 90നും അരികിലെത്തി. തിരുവനന്തപുരം നഗരത്തില്‍ ഡീസല്‍ വില 82 രൂപ 65 പൈസയിലെത്തി. കൊച്ചിയില്‍ പെട്രോള്‍ വില 86 രൂപ 57 പൈസയായി. കൊച്ചിയിലെ ഡീസല്‍ വില 80 രൂപ 77 പൈസയാണ്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന് വില കുറഞ്ഞ് നില്‍ക്കുമ്പോഴാണ് എണ്ണക്കമ്പനികള്‍ ഇന്ധനവില കൂട്ടുന്നത് എന്നതാണ് ശ്രദ്ധേയം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *